Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലാഡൽഫിയാ അതിരൂപതയുടെ മൾട്ടികൾച്ചറൽ ഫാമിലി പിക്നിക്

multi-cultural-picnic

ഫിലഡൽഫിയ∙ ആഗോളസഭ കരുണയുടെ ജൂബിലിവർഷാചരണം നടത്തുന്ന പശ്ചാത്തലത്തിൽ ഫിലഡൽഫിയ അതിരൂപത പ്രവാസി കത്തോലിക്കരെയെല്ലാം ഒരേകുടക്കീഴിൽ അണിനിരത്തി ഫാമിലി ഫൺ പിക്നിക്ക് സംഘടിപ്പിക്കുന്നു. അതിരൂപതയുടെ അജപാലനപരിധിയിൽ വരുന്ന മൈഗ്രന്റ് കാത്തലിക്ക് കമ്മ്യൂണിറ്റികളെയെല്ലാം ഒന്നിപ്പിച്ച് നടത്തുന്ന മൂന്നാമത്തെ മൾട്ടികൾച്ചറൽ പിക്നിക്ക് ജൂലൈ 16 ശനിയാഴ്ച്ച 111 മണിമുതൽ അഞ്ചുമണിവരെ ആയിരിക്കും.

ഫിലാഡൽഫിയ അതിരൂപതയുടെ ഉന്നതവൈദികവിദ്യാഭ്യാസകേന്ദ്രമായ സെ. ചാൾസ് ബൊറോമിയോ സെമിനാരിയോടനുബന്ധിച്ചുള്ള വിശാലമായ പാർക്കിൽ (100 East Wynnewood Road, Wynnewood PA 19096; corner of Lancaster and City Line Ave.)മൾട്ടികൾച്ചറൽ പിക്നിക്കും മറ്റു കലാകായികപരിപാടികളും അരങ്ങേറും.

ffp

അതിരൂപതയുടെ ആത്മീയ ശുശ്രൂഷാസേവനപരിധിയിൽ വരുന്ന പ്രവാസി കത്തോലിക്കരെയെല്ലാം ഒന്നിപ്പിച്ച് നടത്തുന്ന ഈ പിക്നിക് അതിരൂപതയുടെ ഓഫിസ് ഫോർ പാസ്റ്ററൽ കെയർ ഫോർ മൈഗ്രന്റ്സ് ആന്റ് റഫ്യൂജീസ് ഡിപ്പാർട്ട്മെന്റ് ആണു സ്പോൺസർ ചെയ്യുന്നത്. ഈ പിക്നിക്കിൽ എല്ലാ എത്നിക്ക് സമൂഹങ്ങൾക്കും പങ്കെടുക്കുന്നതിനും, തങ്ങളുടെ സംസ്കാരവും പൈതൃകവും മറ്റു സമൂഹങ്ങൾക്കുകൂടി മനസിലാക്കികൊടുക്കുന്നതിനും അവസരം ഉണ്ട ായിരിക്കും. മൈഗ്രന്റ് സമൂഹങ്ങൾ തമ്മിൽ പരിചയപ്പെടുന്നതിനും, പരസ്പര സ്നേഹത്തിലും, സഹകരണത്തിലും വസിക്കുന്നതിനും, ക്രൈസ്തവ വിശ്വാസത്തിൽ ആഴപ്പെടുന്നതിനും, ഓരോ കുടിയേറ്റസമൂഹത്തിന്റെയും മഹത്തായ പൈതൃകം മറ്റുള്ളവർക്കുകൂടി അനുഭവവേദ്യമാക്കുന്നതിനും ഉദ്ദേശിച്ചുള്ള ഈ പിക്നിക്കിൽ പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാം. മുൻ കൂട്ടി രജിസ്റ്റർ ചെയ്വേണ്ട ആവശ്യമില്ല. പങ്കെടുക്കുന്ന എല്ലാവരിൽനിന്നും ഒരു ഡോളർ സംഭാവനയായി സംഘാടകർ പ്രതീക്ഷിക്കുന്നു.

ഓരോ കമ്മ്യൂണിറ്റിയും അവരുടെ തനതായ ഭക്ഷണവിഭവങ്ങൾ തയാറാക്കികൊണ്ടുവന്ന് മറ്റുള്ളവരുമായി പങ്കുവച്ചു കഴിക്കുക, തങ്ങളുടെ തനതു കലാരൂപങ്ങൾ പാട്ടിലൂടെയും, നൃത്തരൂപങ്ങളിലൂടെയും, സ്കിറ്റു രൂപേണയും അവതരിപ്പിക്കുക എന്നിവ പിക്ക്നിക്കിന്റെ ഭാഗമായിരിക്കും. കുട്ടികൾക്കും, മുതിർന്നവർക്കും പലവിധത്തിലൂള്ള കായികമൽസരങ്ങളും ഉണ്ട ായിരിക്കും.

പ്രവാസികളായി ഫിലഡൽഫിയായിൽ താമസമുറപ്പിച്ചിട്ടുള്ള എല്ലാ എത്നിക്ക് കത്തോലിക്കാസമൂഹങ്ങൾക്കും തങ്ങളുടെ ആത്മീയ കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള ക്രമീകരണങ്ങൾ അതിരൂപത വർഷങ്ങളായി നൽകി വരുന്നു. അതേപോലെതന്നെ പ്രവാസി കത്തോലിക്കർക്ക് സ്വന്തമായി ആരാധനാലയങ്ങൾ വാങ്ങുന്നതിനുള്ള സഹായ സഹകരണങ്ങളും അതിരൂപത കൊടുത്തുവരുന്നു. ഇന്ത്യൻ കത്തോലിക്കരെ കൂടാതെ ബ്രസീൽ, ഇന്തോനീഷ്യ, ഹെയ്ത്തി, നൈജീരിയ, ലൈബീരിയ, കൊറിയ, വിയറ്റ്നാം, ഫിലിപ്പൈൻസ്, ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള മൈഗ്രന്റ് കാത്തലിക്കരും, നേറ്റീവ് അമേരിക്കൻ ഇൻഡ്യൻ കത്തോലിക്കരും അതിരൂപതയിൽ കരുത്താർജിച്ചിട്ടുണ്ട്.

റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി, റവ. ഫാ. സജി മുക്കൂട്ട്, റവ. ഫാ. റെന്നി കട്ടേൽ, റവ. ഫാ. രാജു പിള്ള, റവ. ഫാ. ഷാജി സിൽവ എന്നീ ആധ്യാത്മികാചാര്യന്മാർ യഥാക്രമം ആത്മീയ നേതൃത്വം നൽകുന്ന സെ. തോമസ് സിറോമലബാർ, സെ. ജൂഡ് സീറോമലങ്കര, സെ. ജോൺ ന്യൂമാൻ ക്നാനായ മിഷൻ, ഇൻഡ്യൻ ലാറ്റിൻ കാത്തലിക്ക് മിഷൻ എന്നീ കേരളപാരമ്പര്യത്തിലുള്ള കത്തോലിക്കാവിഭാഗങ്ങൾ മറ്റു മൈഗ്രന്റ് കത്തോലിക്കർക്കൊപ്പം സജീവമായി ഈ പിക്നിക്കിൽ പങ്കെടുക്കും. പിക്നിക്കിന്റെ വിജയത്തിനായി എല്ലാ എത്നിക്ക് വിഭാഗങ്ങളുടെയും പ്രതിനിധികളടങ്ങിയ ഒരു കമ്മിറ്റി പ്രവർത്തിക്കുന്നു.

ബ്രസീൽ, ഇന്തൊനീഷ്യ, ഹെയ്ത്തി, നൈജീരിയ, ഘാന, ലൈബീരിയ, കൊറിയ, വിയറ്റ്നാം, ഫിലിപ്പൈൻസ്, ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള മൈഗ്രന്റ് കാത്തലിക്കരെകൂടാതെ നേറ്റീവ് അമേരിക്കൻ ഇൻഡ്യൻ കത്തോലിക്കരും ക്നാനായ, സീറോമലബാർ, സീറോമലങ്കര, ലത്തീൻ എന്നീ ഭാരതീയ കത്തോലിക്കരും പിക്നിക്കിൽ പങ്കെടുത്ത് തങ്ങളുടെ സംസ്കാരവും പൈതൃകവും വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളിലൂടെയും, തനതു കലാരൂപങ്ങളിലൂടെയും മറ്റു സമൂഹങ്ങൾക്കു അനുഭവവേദ്യമാക്കി. കുട്ടികൾക്കും, മുതിർന്നവർക്കും പലവിധത്തിലൂള്ള കായികമൽസരങ്ങളും ഉണ്ടായിരുന്നു.

പിക്നിക്ക് അതിരൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ ജോൺ മാക്കിന്റയർ ഉത്ഘാടനം ചെയ്വും. അതിരൂപതയുടെ ഓഫീസ് ഫോർ പാസ്റ്ററൽ കെയർ ഫോർ മൈഗ്രന്റ്സ് ആന്റ് റഫ്യൂജീസ് ഡയറക്ടർ മാറ്റ് ഡേവീസും, ഫാ. ബ്രൂസും പിക്നിക്കിൽ പങ്കെടുത്ത് എല്ലാവരുമായി സൗഹൃദം പങ്കുവക്കും. സിറോ മലബാർ പള്ളിയെ പ്രതിനിധീകരിച്ച് ജോസ് പാലത്തിങ്കൽ, ജോസ് തോമസ് എന്നിവർ കലാകായിക പരിപാടികൾ കോർഡിനേറ്റ് ചെയ്യുന്നതിൽ സഹായിക്കും.

കൂടുതൽ വിവരങ്ങൾക്ക്
Office for Pastoral care for Migrants & Refugees 215 587 3540
Archdiocese of Philadelphia  

Your Rating: