Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലഡൽഫിയ ശ്രീ നാരായണ അസോസിയേഷന്റെ ഗുരു ജയന്തിയും  ഓണാഘോഷവും ചരിത്രവിജയം

sna-philadelfia3

ഫിലഡൽഫിയ∙ഫിലഡൽഫിയ ശ്രീ നാരായണ  അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ 162-ാം ശ്രീ നാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടികളുടെ കേളികൊട്ട് തുകിലുണർത്തായി ആരംഭിച്ച ഘോഷയാത്രയിൽ കേരളീയ വസ്ത്രം അണിഞ്ഞു താലപ്പൊലിയേന്തിയ വനിതകൾ, വാദ്യമേളങ്ങൾ , പീതപതാകകൾ, മുത്തുക്കുടകൾ, കസവ്‌വേഷ്ടി അണിഞ്ഞ പുരുഷ സമൂഹം എന്നിവയുടെ അകമ്പടിയോടെ ഗുരുദേവ ചിത്രം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സമാപിച്ചത് ആഘോഷം നടക്കുന്ന ട്രിനിറ്റി ഹാളിൽ ഒരുക്കിയ വർണ്ണ മനോഹരമായ അത്തപ്പൂ സവിധത്തിലാണ്. 

sna-philadelfia

തുടർന്ന് പ്രസിഡന്റ് ശ്രീനിവാസൻ ശ്രീധരന്റെ അധ്യക്ഷതയിൽ നടന്ന ജയന്തി ഓണം സാംസ്‌കാരിക സമ്മേളനം ബോധിതീർത്ഥ സ്വാമികൾ ഉദ്ഘാടനം ചെയ്തു. ചീഫ് ഗസ്റ്റായി പങ്കെടുത്ത ഡിസ്‌ട്രിക് ജഡ്ജ് ഹോൺ. ഹാരി ജെ. കെ മുഖ്യ പ്രഭാഷണം നടത്തി. പിന്നീട് പ്രഫ. കോശി തലക്കൽ, ഡോ. നിഷ പിള്ള എന്നിവർ നടത്തിയ പ്രസംഗങ്ങൾ അതീവ ശ്രദ്ധേയമായിരുന്നു.

sna-philadelfia2

മറ്റു സ്റ്റേറ്റുകളിൽ നിന്നെത്തിയ സംഘടനാ ഭാരവാഹികൾ, ഫിലാഡൽഫിയ ശ്രീനാരായണ അസ്സോസ്സിയേഷൻ അംഗങ്ങളുടെ പ്രസംഗങ്ങൾ തുടർന്ന് നടന്നു. സമ്മേളനാനന്തരം നടന്ന വിഭവസമൃദ്ധമായ ഓണസദ്യ വാഴയിലയിൽ  വിളമ്പിയത്, കേരളീയ സദ്യവട്ടത്തിന്റെ പാരമ്പര്യ നേർപെരുമ അതിന്റെ സമസ്തത ഊഷ്മളതയോടും കൂടി അനുഭവവേദ്യമായി. ഉച്ചയ്ക്ക് ശേഷം നടന്ന വിവിധ കലാപരിപാടികൾക്ക്‌ മിഴിവും  മികവുമേകിയതു സർവ്വാഭരണ വിഭൂഷിതനായി ഓണച്ചമയം, കഥകളിച്ചമയങ്ങൾ, പലതരം വേഷച്ചാർത്തോടെ പ്രത്യക്ഷരായ അനുചരവൃന്ദം മുതലായവയാൽ പരിസേവിതനായി എഴുന്നള്ളിവന്ന മാവേലിത്തമ്പുരാന്റെ ദർശന സുകൃതത്തോടെയാണ്‌.

sna-philadelfia4

തിരുവാതിര, പലതരം ശാസ്ത്രീയ നൃത്തരൂപങ്ങൾ, ശ്രീനാരായണ അസ്സോസ്സിയേഷൻ അംഗങ്ങളായ ബാലികമാർ അവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസുകൾ, മറ്റു സിനിമാറ്റിക് ഡാൻസുകൾ, സിനിമ പിന്നണി ഗായകരായ കാർത്തിക, ശബരിനാഥ് എന്നിവരുടെ ഗാനമേള എന്നിവ പിന്നീട്  നടന്നു. തുടർന്ന് പ്രമുഖ ആർട്ടിസ്റ്റ് മോഹൻ പ്ലാവിള അവതരിപ്പിച്ച ശ്രീ നാരായണ ചരിതം കഥകളി കാണികളുടെ പ്രശംസയ്ക്ക് പാത്രീഭൂതമായി. ആദ്യാവസാനം പരിപാടികളിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും അത്യന്തം വിനോദകരമായ ഒരു അവിസ്മരണീയ കലാസന്ധ്യ സമ്മാനിച്ച ഫിലാഡൽഫിയ ശ്രീനാരായണ അസ്സോസ്സിയേഷൻ ഭാരവാഹികളെ ഏവരും മുക്തകണ്ഠം പ്രശംസിച്ചു.

sna-philadelfid

പ്രസിഡന്റ് ശ്രീനിവാസൻ ശ്രീധരൻ, ജനറൽ സെക്രട്ടറി ഡോ. ജെയ്‌മോൾ ശ്രീധർ, ട്രഷറർ മ്യൂണിക് ഭാസ്കർ എന്നിവർ അടങ്ങുന്ന ടീം ആണു പരിപാടികൾ സംവിധാനം ചെയ്തതും നേതൃത്വം വഹിച്ചതും. 

വാർത്ത∙മാർട്ടിൻ വിലങ്ങോലിൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.