Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലഡൽഫിയയിൽ പ്രീ കാനാ കോഴ്സ് സമാപിച്ചു

pre-cana

ഫിലഡൽഫിയ∙ സമീപഭാവിയിൽ വിവാഹിതരാകാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്കായി ഷിക്കാഗോ സിറോമലബാർ രൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ മേൽനോട്ടത്തിൽ നടത്തപ്പെട്ട വിവാഹ ഒരുക്ക സെമിനാർ (പ്രീ മാര്യേജ് കോഴ്സ്) സമാപിച്ചു.

ഫിലഡൽഫിയ സെന്റ് തോമസ് സിറോമലബാർ ഫൊറോനാ ദേവാലയം ആതിഥ്യമരുളിയ പ്രീകാനാ കോഴ്സ് ആഗസ്റ്റ് 12 വെള്ളിയാഴ്ച്ച വൈകുന്നേരം ആരംഭിച്ച് 14 ഞായറാഴ്ച്ച വൈകുന്നേരം അവസാനിച്ചു. മൂന്നുദിവസം താമസിച്ചുള്ള പഠനപരിശീലനപരിപാടി നോർത്തീസ്റ്റ് ഫിലഡൽഫിയായിൽ ഫാദർ ജഡ്ജ് കാത്തലിക് ഹൈസ്കൂൾ കാമ്പസിലുള്ള മിഷണറി സെർവന്റ്സ് ഓഫ് ദി മോസ്റ്റ് ബ്ലസഡ് ട്രിനിറ്റി ധ്യാനകേന്ദ്രത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്. ഉദ്യോഗസ്ഥരായ യുവതീയുവാക്കൾക്ക് അവധിയെടുക്കാതെ മൂന്നുദിവസവും ക്ലാസുകളിൽ പങ്കെടുക്കാൻ ഈ ക്രമീകരണംകൊണ്ട് സാധിച്ചു.

വ്യത്യസ്ത സാഹചര്യങ്ങളിൽ ജനിച്ചു വളർന്നു വിദ്യാഭ്യാസം പൂർത്തീകരിച്ച യുവതീയുവാക്കൾക്ക് വിവാഹജീവിതത്തിൽ വിജയം കണ്ടെത്തുന്നതിനും, വിവാഹജീവിതം കൂടുതൽ സന്തോഷപ്രദമായും, ദൈവികപരിപാലനയോടെയും ഫലപ്രദമായി മുമ്പോട്ടു നയിക്കുന്നതിനും ഉതകുന്ന പല നല്ല കാര്യങ്ങളും ഈ കോഴ്സിൽ ചർച്ച ചെയ്യപ്പെട്ടു. ഗ്രൂപ്പ് തിരിച്ചുള്ള ചർച്ചാക്ലാസുകൾ, വീഡിയോ ഉപയോഗിച്ചുള്ള പഠനം, കേസ് സ്റ്റഡീസ്, പ്രഭാഷണങ്ങൾ, അനുഭവം പകുവക്കൽ, കുമ്പസാരം, വിശുദ്ധ കുർബാന, ആരാധന, കൗൺസലിംഗ് എന്നിവയാണു മൂന്നുദിവസത്തെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.
ജീവിതത്തിന്റെ വ്യത്യസ്തമേഖലകളിൽ പ്രശസ്തരും, പ്രഗൽഭരുമായ വ്യക്തികളാണു ക്ലാസുകൾ നയിച്ചത്.

വൈദികരും, സന്യസ്തരും, മെഡിക്കൽ രംഗത്തുള്ളവരും, കൗൺസലിംഗ് വിദഗ്ധരും, മതാധ്യാപകരും, കോളജ് പ്രൊഫസർമാരും, മാതൃകാദമ്പതികളും ഉൾപ്പെട്ട ഫാക്കൾട്ടിയാണു ക്ലാസുകൾ നയിച്ചത്.
ഷിക്കാഗൊ സിറോ മലബാർ രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഫാ. പോൾ ചാലിശേരി, സീറോ മലബാർ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, സെ. ആൽബർട്ട് ചർച്ച് അസി. പാസ്റ്റർ റവ. യൂഗോ, ഫാമിലി അപ്പോസñലേറ്റ് സെക്രട്ടറി തോമസ് പുളിക്കൽ, സണ്ടേ സ്കൂൾ അദ്ധ്യാപകരായ ഡോ. ജയിംസ് കുറിച്ചി, ജോസ് മാളേയ്ക്കൽ, ജോസ് ജോസഫ്, സോബി ചാക്കോ, മഞ്ജു ചാക്കോ, ജേക്കബ് ചാക്കോ, ജാസ്മിൻ ചാക്കോ, സിബി-റെനി, സജി-ജോസി സെബാസ്റ്റ്യൻ ദമ്പതികൾ, മെഡിക്കൽ ഡോക്ടർ ഏബ്രാഹം മാത്യു (ഡോ. മനോജ്), ലവ്ലി ജോസ് എന്നിവരാണു യുവജനങ്ങൾക്കു പരിശീലനം നൽകിയത്.

ജോസ് ജോസഫ് ആയിരുന്നു കോഴ്സ് കോർഡിനേറ്റർ. ഫിലഡൽഫിയ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, സെക്രട്ടറി ടോം പാറ്റാനി, കോർഡിനേറ്റർ ജോസ് ജോസഫ് എന്നിവർ കോഴ്സിന്റെ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഇന്ത്യയിലോ, അമേരിക്കയിലോ വിവാഹിതരാകാൻ ആഗ്രഹിക്കുന്ന എല്ലാ യുവതീയുവാക്കളും വിവാഹത്തിനുമുൻപ് നിർബന്ധമായും ഈ കോഴ്സ് പൂർത്തിയാക്കിയിരിക്കണം.

വാർത്ത∙ ജോസ് മാളേയ്ക്കൽ 

Your Rating: