Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്വീന്‍സിലെ ഹില്‍സൈഡ് അവന്യൂ ത്രിവര്‍ണ്ണങ്ങളില്‍ മുങ്ങിയ പരേഡ്

pared20

ന്യൂയോര്‍ക്ക്∙ 'ഇത്തരമൊരു പരേഡ് മുന്‍പേ തന്നെ നടത്തേണ്ടതായിരുന്നു. എന്തായാലും ഒരു തുടക്കമിട്ടല്ലോ' ഇന്ത്യക്കാരുടെ അമേരിക്കയിലെ ആദ്യ  സ്റ്റോപ്പായ ക്വീന്‍സില്‍ ഇതാദ്യമായി വമ്പിച്ച ഇന്ത്യാദിന പരേഡില്‍ ന്യൂയോര്‍ക്ക് പോലീസ് സംഘത്തെ നയിച്ച ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജ് പറഞ്ഞു. 'പരേഡ് വലിയ വിജയമായി.

pared09

പ്രതീക്ഷിച്ചതിലും വലിയവലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്,ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജിനൊപ്പം സംഘാടകരായ ഫ്‌ളോറൽ പാര്‍ക്ക് ബല്‍റോസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും കമ്മ്യൂണിറ്റി നേതാക്കളും അഭിപ്രായപ്പെട്ടു.

pared012

അമേരിക്കയിലെത്തുന്ന ഇന്ത്യാക്കാരില്‍ മഹാഭൂരിപക്ഷവും ആദ്യം കാലെടുത്തുവെയ്ക്കുന്നത് ക്വീന്‍സിലേക്കാണ്. ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍. അവിടെനിന്നാണ് അമേരിക്കയൊട്ടാകെയുള്ള പ്രയാണം.അതിനാല്‍ ഇന്ത്യക്കാരുടെ മനസ്സില്‍ ക്വീന്‍സിനു പ്രത്യേക സ്ഥാനം. അതിനു പുറമെ ലോകമെങ്ങുനിന്നുമുള്ള മനുഷ്യര്‍ താമസിക്കുന്ന ഏക സ്ഥലം എന്ന ബഹുമതിയും ന്യൂയോര്‍ക്ക് നഗരത്തിന്റെ അഞ്ചു ബോറോകളിലൊന്നായ ക്വീന്‍സിനു സ്വന്തം.

pared01

ഇന്ത്യന്‍ സമൂഹത്തിനു വലിയ പ്രാതിനിധ്യമുള്ള ക്വീന്‍സില്‍ ആദ്യമായി സംഘടിപ്പിച്ച വര്‍ണ്ണാഭമായ പരേഡ് ഹില്‍സൈഡ് അവന്യൂവിലെ 268ാം സ്ട്രീറ്റ് മുതല്‍ 235ാം സ്ട്രീറ്റ് വരെ നിറഞ്ഞൊഴുകിയപ്പോള്‍ പരേഡുകളുടെ ചരിത്രത്തില്‍ പുതിയ അധ്യായം. അടുത്ത ഞായറാഴ്ചയാണ് മന്‍ഹാട്ടനിലെ ലോക പ്രസിദ്ധമായ പരേഡ്.

pared019

ഞായറാഴ്ച ന്യൂജേഴ്‌സി എഡിസണില്‍ പരേഡ്. ഇതു രണ്ടും കഴിഞ്ഞാല്‍ െ്രെടസ്റ്റേറ്റിലെ ഏറ്റവും വലിയ പരേഡാണ് ക്വീന്‍സില്‍ അരങ്ങേറിയത്. സമീപത്തുള്ള ഹിക്‌സ് വില്ലില്‍ കഴിഞ്ഞയാഴ്ച പരേഡുണ്ടായിരുന്നു. അതു പക്ഷെ ലോംഗ് ഐലന്റാണ്. ചുരുക്കത്തില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ തന്നെ രണ്ടാമത്തെ പരേഡായി ഇതിനെ കാണാം.

pared10

അസഹനീയമായ ചൂടും ഒന്നര മെയില്‍ ദൈര്‍ഘ്യവും പരേഡിനെ വ്യത്യസ്തമാക്കി. മറ്റൊരു പരേഡിനും ഇത്രയും ദൈര്‍ഘ്യമില്ല. കടുത്ത ചൂടില്‍ ജനം വിയര്‍ത്തൊഴുകി. ആംബുലന്‍സുകള്‍ പലത് ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഉപയോഗിക്കുന്നതായി കണ്ടില്ല.

pared018

ജാക്‌സണ്‍ ഹൈറ്റ്‌സില്‍ മുൻപു സ്വാതന്ത്ര്യദിനാ പരിപാടിക്കുനേതൃത്വം കൊടുത്തിരുന്ന വ്യാപാരി സുഭാഷ് കപാഡിയ ആണ് മര്‍ച്ചന്റ്‌സ് അസോസിയേഷനില്‍ പരേഡിന്റെ ആശയം കൊണ്ടുവന്നത്. എല്ലാവരും അത് അംഗീകരിച്ചു.

pared013

മലയാളി സമൂഹം പരേഡിനു കൂട്ടമായി അണിരക്കുകയും ചെയ്തു. പഞ്ചാബികളും ഗുജറാത്തികളും പൊതുവെ എത്തിയതായി കാണപ്പെട്ടില്ല. റിച്ച്മണ്ട് ഹില്ലില്‍ വലിയ പഞ്ചാബി സമൂഹമാണുള്ളത്. അതില്‍ ഒരു വിഭാഗം ഖാലിസ്ഥാനെ അനുകൂലിക്കുന്നവരാണെങ്കിലും അങ്ങനെയല്ലാത്തവര്‍ ധാരാളമുണ്ട്. ക്വീന്‍സില്‍ വലിയ സാന്നിധ്യമുള്ള കരീബിയന്‍ സമൂഹവും എത്തിയില്ല. യുവജനതയെ തീരെ കണ്ടില്ല. വരുംവര്‍ഷങ്ങളില്‍ ഈ പോരായ്മകളൊക്കെ നികത്താനാവുമെന്നു കരുതാം.

pared014

കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന ടോം സുവോസി, കോണ്‍ഗ്രസ് വുമണ്‍ ഗ്രേസ് മെംഗ്, സിറ്റി കൗണ്‍സില്‍ അംഗം ബാരി ഗ്രോഡന്‍ചെക്, വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരേഡിനെത്തി.

pared11

ഇന്ത്യന്‍ സമൂഹവുമായുള്ള ഉറച്ച ബന്ധം ഗ്രേസ് മെംഗും സുവോസിയും എടുത്തുകാട്ടി. ഡാണൾഡ് ട്രമ്പിനെ അനുകൂലിക്കുന്നവര്‍ ക്വീന്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ബാനറില്‍ മാര്‍ച്ച് ചെയ്തു.

pared21

ബോളിവുഡ് നടന്‍ മനീഷ് പോള്‍, നടി മദാലസ ശര്‍മ എന്നിവരായിരുന്നു ആകര്‍ഷണ കേന്ദ്രങ്ങള്‍. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതുതായി  രൂപംകൊണ്ട ഇന്ത്യന്‍ ഓഫീസേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ച് യൂണീഫോമണിഞ്ഞ ഓഫീസര്‍മാര്‍ മുന്‍ നിരയില്‍ മാര്‍ച്ച് ചെയ്തത് പരേഡിന് ഔദ്യോഗിക പരിവേഷം നല്‍കി. നേരത്തെ ഡിപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന ദേശി സൊസൈറ്റിയില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആധിപത്യം നേടിയതോടെയാണ് ഇന്ത്യന്‍ ഓഫീസര്‍മാര്‍ പുതിയ സംഘടന രൂപീകരിച്ചത്.

pared06

ക്രിപാല്‍ സിംഗ് (ചെയര്‍മാന്‍) സുഭാഷ് കപാഡിയ (പ്രസിഡന്റ്) വി എം ചാക്കോ (ബോര്‍ഡ് ഓഫ് ഡയറക്ടര്‍) കോശി ഉമ്മന്‍ (വൈസ് പ്രസിഡനറ്) ഹേമന്ത് ഷാ (സെക്രട്ടറി) മാത്യു തോമസ് (ജോ. സെക്രട്ടറി) കിരിത് പഞ്ചമിയാ (ട്രഷറര്‍), ജോസഫ് വി തോമസ് (ജോ. ട്രഷറര്‍) രജനീകാന്ത് താക്കര്‍, സഞ്ചോയ്അഗസ്റ്റിന്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവര്‍ ഭാരവാഹികളായ മര്‍ച്ചന്റ്‌സ് അസോസിയേഷനാണു പരിപാടികള്‍ക്കു ചുക്കാന്‍ പിടിച്ചത്.

pared04

ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളില്‍, വനിതാ ഫോറം നേതാവ് ലീല മാരേട്ട്, ജോസ് കാനാട്ട്, അലക്‌സ് തോമസ്, ജസി കാനാട്ട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഫൊക്കാനയും, ജനറല്‍ സെക്രട്ടറി ജിബി തോമസ്, യോഹന്നാന്‍ ശങ്കരത്തില്‍, തോമസ് റ്റി ഉമ്മൻ, ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ഡോ. ജേക്കബ് തോമസ്, ഷാജി മാത്യു, എ.വി. വര്‍ഗീസ്, സാബു സ്‌കറിയാ, ഷിനു ജോസഫ്‌    തുടങ്ങിയവരുടെ സാന്നിധ്യത്തിൽ  ഫോമയും പരേഡില്‍ സജീവമായി പങ്കെടുത്തു.

pared07

വലിയ സംഘമായി എത്തിയ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു സംഘടനയാണ്. ഉഷാ ജോര്‍ജ്, റേച്ചല്‍ ഡേവിഡ്, ശോശാമ്മ ആന്‍ഡ്രൂസ്, ലിജോ ജോസ്, മേരി ഫിലിപ്പ്, പ്രീത പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

pared017

കേരളാ സെന്റര്‍, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, മഹിമ, കേരളാ കള്‍ച്ചറല്‍ സെന്റര്‍, വിവിധ െ്രെകസ്തവ ദേവാലയങ്ങളുടെ സംഘടനകളും മലയാളികളെ പ്രതിനിധീകരിച്ചപ്പോള്‍ ജയിന്‍ സെന്റര്‍, ഉമിയാജി സെന്റര്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍, മറ്റു സ്റ്റേറ്റുകളില്‍ നിന്നുള്ളവരും പ്രതിനിധീകരിച്ചു.

pared018

തോമസ് റ്റി ഉമ്മന്‍, ഷെറി ദത്ത, ഉജാല ഷാ എന്നിവരായിരുന്നു പരേഡിന്റെയും സാംസ്കാരിക സമ്മേളനത്തിന്റെയും എംസിമാര്‍. ജോര്‍ജ് പറമ്പില്‍, സാബു ലൂക്കോസ്, വര്‍ഗീസ് കളത്തില്‍, ജോര്‍ജ് ഏബ്രഹാം, വെരി റവ. ആദായി കോര്‍എപ്പിസ്‌കോപ്പ, വെരി റവ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ചാക്കോ കോയിക്കലേത്ത്, ഡോ. നന്ദകുമാര്‍ ചാണയില്‍, തമ്പി തലപ്പള്ളില്‍, സജി എബ്രഹാം,യു.എ. നസീര്‍, സിബി ഡെവിഡ്, സുനില്‍ ട്രൈസ്റ്റാര്‍, ജോർജ് ജോസഫ്,  ജേസൺ ജോസഫ് , ആഷാ മാമ്പിള്ളി, രാജൻ വർഗീസ്, വിവിധ മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു. പൗലോസ് പെരുമറ്റം തയ്യാറാക്കിയ  മാവേലി ഫ്‌ളോട്ട് ഏറെ ശ്രദ്ധ ആകർഷിച്ചു.

pared03

പടവന്‍ പാര്‍ക്കില്‍ പരേഡ് എത്തിയതോടെ പൊതു സമ്മേളനം നടന്നു. കലാപരിപാടികളും അരങ്ങേറി. യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രേയര്‍ ഫെല്ലോഷിപ്പിനെ പ്രതിനിധീകരിച്ച് പാസ്റ്റര്‍മാരായ ബാബു തോമസ്, വിത്സന്‍ ജോസ്, ഡോ. ഇട്ടി ഏബ്രഹാം, കൗണ്‍സില്‍ ഓഫ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചസിനെ പ്രതിനിധീകരിച്ച് ഫാ. ജോണ്‍ തോമസ്, ആദായി കോര്‍ എപ്പിസ്‌കോപ്പ, സജി തോമസ്, സജി താമരവേലില്‍, ചാക്കോ കോയിക്കലേത്ത്, ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷനെ പ്രതിനിധീകരിച്ച് പോള്‍ പനക്കല്‍, കേരളാ കള്‍ച്ചറല്‍ അസോസിയേഷനു വേണ്ടി വര്‍ഗീസ് ചുങ്കത്തില്‍, ജോര്‍ജ് മാറച്ചേരില്‍, സി.എസ്.ഐ സഭയിലെ തോമസ് ടി ഉമ്മന്‍, ബിഞ്ചു ജോണ്‍, ഷിബു ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. ന്യു യോര്‍ക്ക് മലയാളി സ്‌പോര്‍ട്ട്‌സ് ക്ലബ് ചെണ്ടമേളം അവതരിപ്പിച്ചു.

pared015

ന്യൂയോർക്ക് ചെണ്ടാ ബോയ്സിന്റെ ചെണ്ടമേളവും നിരവധി പ്രവാസി സംഘടനകളോടൊപ്പം മലയാളികൾ അവതരിപ്പിച്ച  കലാപരിപാടികളും പരേഡിലെ കേരളീയ സാന്നിധ്യം പ്രകടമാക്കുവാൻ ഏറെ ഉപകരിച്ചു. 

വാർത്ത∙തോമസ് ടി.ഉമ്മൻ

Your Rating: