Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ കേരള പിറവി ആഘോഷം നവംബർ 5 ന്

tristate

ഫിലഡൽഫിയ ∙ വിവിധ സംസ്കാരങ്ങളുടെ സംഗമഭൂമിയിൽ സാമൂഹിക സാംസ്കാരിക സാമുദായിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ മുഖ്യ നേതൃത്വത്തിൽ 14–ാം മത് കേരള ദിനാഘോഷം നവംബർ 5–ാം തിയതി ശനിയാഴ്ച വൈകുന്നേരം 5 മുതൽ അസൻഷൻ മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ(10197 Northeast Ave, Philadelphiya, PA-19116) വച്ച് വർണ്ണശബളമായി ആഘോഷിക്കുന്നതാണ്.

പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് മലയാളനാടിന്റെ 60–ാം മത് കേരള പിറവി ആഘോഷം പൊതുസമ്മേളനത്തോടുകൂടി ആരംഭിക്കുകയും തുടർന്ന് മാധ്യമ മേഖലക്ക് നൽകിയിട്ടുളള സമഗ്ര സംഭവാനകളെ ആദരിച്ചുകൊണ്ട് വടക്കേ അമേരിക്കയിലെ പ്രമുഖ പത്രപ്രവർത്തകനായ ജോർജ് തുമ്പിയിലിന് ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ മാധ്യമ പുരസ്കാരം നൽകുന്നതും നൃത്ത വിദ്യാലയങ്ങളുടെ നൃത്തങ്ങൾ നുപുര ഡാൻസ് അക്കാഡമി, അജി പണിക്കർ, ഭരതം ഡാൻസ് സ്കൂൾ, നിമ്മി ദാസ് പ്രമുഖ ഗായകരുടെ ശ്രുതിമധുരമായ ഗാനാലാപനം, മിമിക്രി തുടങ്ങിയ വ്യത്യസ്ത കലാപരിപാടികൾ ഉൾപ്പെടുത്തിയുളള ആഘോഷങ്ങൾക്കായിട്ടുളള ക്രമീകരണങ്ങൾ ധൃതഗതിയിൽ നടന്നു വരുന്നതായി ഫിലിപ്പോസ് ചെറിയാൻ(ചെയർമാൻ, ട്രൈസ്റ്റേറ്റ്കേരള ഫോറം) അറിയിക്കുകയുണ്ടായി.

വടക്കേ അമേരിക്കയിലെ പല പ്രമുഖ സംഘടനകളും കേരള പിറവി ആഘോഷം കൈവിടുമ്പോൾ പ്രവാസി മലയാളികളുടെ മനസിന്റെ മാറ്റത്തിനനുസരിച്ച് സംഘടനാ പ്രവർത്തനം നിലനിർത്തുന്ന ട്രൈസ്റ്റേറ്റ്കേരള ഫോറം എക്കാലത്തും പ്രവാസികൾക്കുവേണ്ടി നിലകൊളളുന്ന പ്രവർത്തനശൈലിയാണ് നിലർത്തി പോരുന്നത്. കൂടാതെ പുതുലമുറയിലേക്ക് നമ്മുടെ പൈതൃകങ്ങളും പാരമ്പര്യങ്ങളും കൈമാറുക എന്ന ധാർമ്മിക ഉത്തരവാദിത്വം നിലനിർത്തി പോരുന്നതും മറ്റു സമാന്തര സംഘടനകൾക്കു മാതൃകയായി പ്രവർത്തിച്ചു വരുന്നതും പ്രവാസി മലയാളികൾ എക്കാലത്തും നാടിന്റെ സാമ്പത്തിക സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതിലും അതിലും ഉപരി ഓരോ പ്രവാസി മലയാളികളും കേരളത്തിന്റെ അംബാസിഡർമാരായിട്ടാണ് കേരളം വിട്ടു ജീവിക്കുന്നതെന്നും ജോർജ് ഓലിക്കൽ (ചെയർമാൻ, കേരള ദിനാഘോഷം) പറയുകയുണ്ടായി.

ട്രൈ സ്റ്റേറ്റ് കേരള ഫോറം ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന അമേരിക്കൻ രാഷ്ട്രീയ സംവാദം വാശിയേറിയ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടേറി നിൽക്കുന്ന ഈ നാളുകളിൽ പ്രവാസികളായ ഭാരതീയരിൽ എത്ര കണ്ടു സ്വാധീനം ചെലുത്തുന്നു എന്നറിയുവാനായി കേരളദിനാഘോഷത്തിന് മുന്നോടിയായി 3 മുതൽ ‘അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംവാദം’ നടത്തുന്നതിനുളള ക്രമീകരണങ്ങൾ നടന്നുവരുന്നതായി ജോബി ജോർജ് അറിയിക്കുകയുണ്ടായി.

‘മാമലകൾക്കപ്പുറത്ത് മരതകപട്ടുടുത്ത്
മലയാളം എന്നൊരു നാടുണ്ട്, കൊച്ചുനാടുണ്ട്’ എന്ന വരികൾക്ക് അർത്ഥമാകുന്ന ഈ വർഷത്തെ കേരള പിറവി ആഘോഷത്തിൽ പ്രമുഖ സാമൂഹിക സാംസ്കാരിക വ്യക്തികളാൽ അലംകൃതമായ വേദിക്ക് ഫിലഡൽഫിയായിലെയും പരിസരപ്രദേശങ്ങളിലെയും മലയാളി സമൂഹം ഒരിക്കൽ കൂടി സാക്ഷിയാകുകയാണ്.

തോമസ് പോൾ, സുരേഷ് നായർ, അനൂപ് ജോസഫ്, ജീമോൻ ജോർജ്, അലക്സ് തോമസ്, സുധാ കർത്താ, തമ്പി ചാക്കോ, ജോസഫ് മാണി, രാജൻ ശാമുവേൽ, മോഡി ജേക്കബ്, വിൻസന്റ് ഇമ്മാനുവേൽ, രാജൻ കുര്യൻ, ജോർജ് നടവയൽ, റോണി വർഗീസ്, ബോബി ജേക്കബ്, റോയി സാമുവേൽ തുടങ്ങിയവരുടെ നേതൃത്വത്തിലുളള വിപുലമായ കമ്മറ്റി കേരളദിനാഘോ ഷത്തിന്റെ വൻ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.