Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രൈസ്റ്റേറ്റ് കേരളാ ഫോറം സാഹോദര്യത്തിരുവോണം

tristate-03

ഫിലഡൽഫിയ∙ ചെയർമാൻ ഫീലിപ്പോസ് ചെറിയാൻ നേതൃത്വം നൽകിയ ട്രൈസ്റ്റേറ്റ് കേരളാ ഫോറം സാഹോദര്യത്തിരുവോണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.സാഹോദര്യ സ്നേഹനഗരമായ ഫിലഡൽഫിയയിൽ 15 മലയാളി സംഘടനകളുടെ ഒത്തുചേരലായിരുന്നു സാഹോദര്യത്തിരുവോണം.

tristate-02

സാഹോദര്യത്തിരുവോണം ആകുമ്പോഴേ ഓണത്തിന്റെ ആമോദം അർത്ഥവത്താകൂ എന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ചെയർമാൻ ഫീലിപ്പോസ് ചെറിയാൻ പറഞ്ഞു. പമ്പ, കോട്ടയം അസ്സോസിയേഷൻ, ഫ്രണ്ടീ്സ് ഓഫ് തിരുവല്ല, ഫ്രണ്ട്സ് ഓഫ് റാന്നി, പിയാനോ, ഓർമ, ലാനാ പെൻസിൽ വേനിയാ, മേള, നാട്ടുക്കൂട്ടം, ഇപ്കൊ, ഫിൽമ, സെമിയോ, ഫിലി സ്റ്റാഴ്സ്, എൻഎസ്എസ് ഓഫ് പിഏ, എസ്എൻഡിപി യോഗം (ഡെലവേർ വാലി) എന്നീ സംഘടനകളാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം സാഹോദര്യത്തിരുവോണത്തിൽ പങ്കാളികളായത്.

tristate-08

സിറ്റി കൗൺസിൽമാൻ അൽ ടോബൻ ബർഗർ മുൻകൈ എടുത്തതിനെ തുടർന്ന് ഫിലഡൽഫിയാ സിറ്റി കൗൺസിൽ, സാഹോദര്യത്തിരുവോണാഘോഷത്തിന്റെ പ്രമുഖ സ്പോൺസസറായിരുന്നു. ഇതാദ്യമായാണ് അമേരിക്കയിലെ ഒരു സർക്കാർ സംവിധാനം ഓണാഘോഷത്തിന് സാമ്പത്തികമായി പിന്തുണ നൽകുന്നത്. ഫീലിപ്പോസ് ചെറിയാനൊപ്പം വിൻസന്റ് ഇമ്മാനുവേൽ ഇതിലേയ്ക്ക് സിറ്റി കൗൺസിലിന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നു.

tristate-04

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷത്തിൽ സ്വാമി ഉദിത് ചൈതന്യ ഓണസന്ദേശം നൽകി. ഓണം ഉണർത്തുന്ന സന്ദേശം പങ്കുവയ്ക്കലിന്റേതാണ്. സമൂഹത്തിനുവേണ്ടി എന്തു നൽകുന്നു എന്നതാണ് കാതൽ. ഒരു പുഞ്ചിരിയുടെ മഹത്വം അതുല്യമാണ്, അതു നൽകിയാലും നന്മയായി. സമകാലീന ഭാരതത്തിൽ നിന്ന് ദിവ്യതയിലേയ്ക്കുയർന്ന മദർ തെരേസ അതോർമ്മിപ്പിക്കുന്നു. ഓണം ‘അളവിന്റെ’ സ്മരണകളുണർത്തുന്നു. വാമനൻ അളവിന്റെ പ്രതീകമാണ്. നന്മയുടെ അളവെടുക്കാൻ വന്ന വാമനന് സ്വശിരസ്സുനമിച്ചു നൽകി വാക്കു പാലിക്കുന്നതാണ് സർവവും സമൂഹത്തിനു വേണ്ടി വിട്ടു നൽകുന്ന മാവേലിയുടേത്. അവിടെയാണ് മാവേലി മഹാ ബലിയകുന്നത്.

tristate-06

മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്ന പ്രചാരണം തിരുത്തണം. ‘സുതലം’ എന്ന നല്ല തലത്തിലേക്ക്, സ്വർഗതലത്തിലേക്ക് മാവേലിയെ ഉയർത്തുകയാണ് വാമനൻ എന്ന ഈശ്വരാവതാരം ചെയ്തത്. എന്റെ കൂട്ടുകാരനായ ഒരു ഹസ്സനുണ്ട്. അദ്ദേഹത്തിന് കഥകളിയിൽ അവതരിപ്പിക്കുന്ന കഥയറിയില്ലെങ്കിലും, മുദ്രകളുടെ അർത്ഥമറിയില്ലെങ്കിലും അദ്ദേഹവും ആട്ടം കാണാൻ വന്നു. പഞ്ചപാണ്ഡവർക്ക് താമസിക്കാൻ അഞ്ചു വീട് നൽകണമെന്ന് കൃഷ്ണൻ ദുര്യോധനനോട് അഭ്യർത്ഥിക്കുന്ന രംഗം കഥകളിയിൽ. ഹസ്സൻ എന്ന സുഹൃത്തിന് കഥ മനസ്സിലാകാത്തതുകൊണ്ട ് കഥ പറഞ്ഞു കൊടുത്തു. ഒരു വീടു പോയിട്ട് ഒരു സൂചി കുത്താനുള്ള ഇടം പോലും പാണ്ഡവർക്ക് നൽകില്ല എന്ന ക്രൂര പ്രഖ്യാപനത്തിൽ ദുര്യോധനൻ ആക്രോശിക്കുന്ന രംഗം. ഹസ്സൻ കഥകളി സ്റ്റേജിലേക്ക് കയറി; ദുര്യോധനവേഷമാടിയ നടനിട്ട് കൊടുത്തു പൊതിരെ. മറ്റു വേഷക്കാരോട് എന്റെ പടിപ്പുരയിൽ നിങ്ങൾക്കു താമസ്സിക്കാനിടം തരാമെന്ന് ഉറപ്പും നൽകി. ഇതിൽ ഹാസ്യമുണ്ടെങ്കിലും ഈ മനസ്സാണ് മഹാമനസ്സ്. ത്യാഗത്തിന്റെ, നൽകലിന്റെ മനസ്സുകളുണ്ടാകണം. അതാണ് ഓണത്തിന്റെ സന്ദേശമെന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു.

tristate-07

സെപ്റ്റംബർ 4 ഞായറാഴ്ച്ച ഫിലഡൽഫിയ സിറോ മലബാർ ഓഡിറ്റോറിയത്തിന്റെ കമനീയമായ അങ്കണത്തിൽ ആരംഭിച്ച ഘോഷയാത്രയോടെ ഉത്സവ മേളം ആരംഭിച്ചു. പാരമ്പര്യവും ആധുനികനിലപാടുകളും പ്രതീകാത്മകമായി ഉണർത്തിക്കൊണ്ട് ഘോഷയാത്ര ജനസാഗരത്തെ ആവേശഭരിതരാക്കി. ഇത്തവണ ഫിലഡൽഫിയാ രാഷ്ട്രീയ രംഗത്തെ വളരുന്ന മുഖങ്ങളെയാണ് വിശിഷ്ടാതിഥികളായി സ്വാമി ഉദിത് ചൈതന്യക്കൊപ്പം വേദിയിൽ വരവേറ്റത്.

tristate-09

ഓണപ്പൂക്കളം, ഘോഷ യാത്ര, ചെണ്ട മേളം, താലപ്പൊലി, തിരുവാതിരകളി, നൃത്തങ്ങൾ, പച്ചക്കറിത്തോട്ട മത്സരം, അവാർഡുദാനം, ഓണസദ്യ, കോമഡി ഷോ എന്നീ പരിപാടികൾ ശ്രദ്ധേയമായി. സ്കൂൾ കോളജ് തലങ്ങളിലുള്ള വിദ്യാർത്ഥിതലമുറകളിലേക്ക് നേതൃത്വം കൈമാറേണ്ടതുണ്ടെന്നതിന്റെ സൂചനകളും ആസ്വാദ്യമായി.

tristate-05

ദിവ്യാ ചെറിയാൻ നേതൃത്വം നൽകിയ അമേരിക്കൻ ദേശീയഗാനവും മഹിമാ ജോർജ് നേതൃത്വം നൽകിയ ഭാരത ദേശീയഗാനവും പൊതുസമ്മേളനത്തിന് നാന്ദിയായി. സ്വാമി ഉദിത് ചൈതന്യ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ ഫീലിപ്പോസ് ചെറിയാൻ, ജനറൽ സെക്രട്റ്ററി തോമസ് പോൾ, ട്രഷറർ സുരേഷ് നായർ, ഓണാഘോഷ ചെയർമാൻ ജീമോൻ ജോർജ്, യൂഎസ് കോൺഗ്രസ്മാൻ മൈക് ഫിറ്റ്സ് പാട്രിക്, പെൻസിൽവേനിയാ സ്റ്റേറ്റ് സെനറ്റർ ജോൺ സാബ്റ്റീന, പെൻസിൽവേനിയാ സ്റ്റേറ്റ് റെപ്രസന്റേറ്റിവ് ഡ്വയിറ്റ് ഇവാൻസ്, ചീഫ് ഇൻസ്പെക്ടർ സിന്ത്യാ ഡോസി എന്നിവർ തിരിതെളിയിച്ചു.

tristate-01

പൊതു സമ്മേളനത്തെത്തുടർന്ന് സാമൂഹ്യ പ്രവർത്തനങ്ങൾക്ക് അറ്റേണീ ജോസഫ് കുന്നേലിനും സാഹിത്യ പ്രവർത്തനത്തിന് മുരളി ജെ. നായർക്കും അവാർഡുകൾ സമ്മാനിച്ചു. കലാപരിപാടികൾക്കു ശേഷം വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്നു.
മുഖ്യ സംഘാടകരായ ചെയർമാൻ ഫീലിപ്പോസ് ചെറിയാൻ, സെക്രട്ടറി തോമസ് പോൾ, ട്രഷറർ സുരേഷ് നായർ എന്നിവർക്ക് ഫിലഡൽഫിയാ സിറ്റി കൗൺസിലിന്റെ പ്രശംസാ പത്രങ്ങൾ കൗൺസിൽമാൻ അൽടോബൻ ബർഗർ സമ്മാനിച്ചു. വിൻസന്റ് ഇമ്മാനുവേൽ നേതൃത്വം നൽകി.

tristate-09

സംഘാടക സമിതിയിൽ ജീമോൻ ജോർജ് (ഓണാഘോഷസമിതി ചെയർമാൻ), അനൂപ് ജോസഫ് (കൾച്ചറൽ പ്രോഗ്രാം), അലക്സ് തോമസ്, സജി കരിംകുറ്റി, റോണി വർഗീസ്, രാജൻ സാമുവേൽ, ജോർജ് ഓലിക്കൽ, പി ഡി ജോർജ് നടവയൽ, ജോബീ ജോർജ്, തമ്പി ചാക്കോ, സുധ കർത്താ, വിൻസന്റ് ഇമ്മാനുവേൽ, ബെന്നി കൊട്ടാരത്തിൽ, ജോർജ് ജോസഫ്, ലെനോ സ്കറിയാ, ജെനുമോൺ തോമസ്, മോഡീ ജേക്കബ്, റോയി സാമുവേൽ, ജോസഫ് മാണി, സുമോധ് നെല്ലിക്കാലാ, ജേക്കബ് വർഗീസ്, പി. കെ. സോമരാജൻ, ജയശ്രീ നായർ, അജിതാ നായർ, ജോൺ പി. വർക്കി, ഭുവനചന്ദ്രദാസ്, ക്രിസ്റ്റി ജെറാൾഡ്, അബ്രാഹം വി. ജോസഫ്, ലൈലാ മാത്യൂ, ജോസ് ആറ്റുപുറം, മൈക്കിൾ ബെഹനാൻ, ജേക്കബ് വർഗീസ്, റ്റിബു ജോസ്, എബി മാത്യൂ, അനിൽ ഏബ്രാഹം, അഡ്വ. ബാബൂ വർഗീസ്, ബോബി ജേക്കബ്, ഈപ്പൻ മാത്യൂ, ഫ്രാൻസീസ് പടയാറ്റിൽ, ജോർജ് മാത്യൂ, ജോഷി കുര്യാക്കോസ്, കെ. ഓ വർഗീസ്, കുര്യാക്കോസ് ഏബ്രാഹം, കുര്യൻ പോളച്ചിറയ്ക്കൽ, മനോജ് ലാമണ്ണിൽ, മാത്യൂ ജോർജ്, മുരളി കർത്താ, എൻ. വി. തോമസ്, രാമചന്ദ്രൻ നായർ, സാബൂ ജേക്കബ്, സാജൻ വർഗീസ്, ഷാജി മിറ്റത്താനി, ഷിബു ടി ജോൺ, സുനിൽ ലാമണ്ണിൽ, സുനോജ് മാത്യൂ, ടി. ജെ. തോംസൺ, തോമസ് ബെഹനാൻ, തോമസ് പി. മാത്യൂ, തോമസ്കുട്ടി ഈപ്പൻ, വി. വി. ചെറിയാൻ, വർഗീസ് തമ്പാൻ എന്നിവർ നേതൃസഹകാരികളായി പ്രവർത്തിച്ചു.

വാർത്ത∙ പി ഡി ജോർജ് നടവയൽ 

Your Rating: