Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിൽ സ്വാമി ഉദിത് ചൈതന്യ, കലാഭവൻ ജയൻ എന്നിവർ സംബന്ധിക്കും

tristate-onam

ഫിലഡൽഫിയ ∙ പ്രവാസികളുടെ ഇടയിലെ മുഖ്യ ഓണാഘോഷങ്ങളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തിൽ ‘സാഹോദര്യത്തിരുവോണം’ എന്നു നാമകരണം െചയ്തിരിക്കുന്ന ഓണാഘോഷം സെപ്റ്റംബർ 4 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ (608 welsh Rd, Philadelphia, PA-19115) വച്ച് നടത്തുന്നതാണ്.

ഗ്രഹാതുരത്വമുണർത്തുന്ന ഈ ഓണാഘോഷത്തിന്റെ മുന്നോടിയായി ഉച്ചകഴിഞ്ഞ് 2 മണി മുതൽ നൃത്ത മത്സരം നടത്തുന്നതാണ്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഇരുവശങ്ങളിലായി ബാലിക– ബാലകന്മാർ കർപൂര ദീപവുമേന്തി അണി നിരന്നു കൊണ്ടും നാടൻ കലാരൂപങ്ങളുടെ വേഷ പകർച്ചകൾ ഉൾപ്പെടുത്തിയ ഘോഷയാത്രയിൽ വിശിഷ്ടാതിഥികളെ ആനയിച്ചുകൊണ്ട് ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നതും, തുടർന്നുളള പൊതു സമ്മേളനത്തിൽ വച്ച് തിരുവാതിര, മാവേലി മന്നന്റെ എഴുന്നളളത്ത്, അടുക്കളതോട്ട മത്സര വിജയികളെ പ്രഖ്യാപിക്കൽ, അവാർഡ് ദാനം, നുപുര ഡാൻസ് അക്കാഡമി (അജി പണിക്കർ) അണിയിച്ചൊരുക്കുന്ന നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറുന്നതുമാണ്. വിഭവ സമൃദ്ധമായ ഓണസദ്യയടക്കം ധാരാളം ക്രമീകരണങ്ങൾ നടന്നു വരുന്നു.

ഓണാഘോഷത്തിന്റെ മുഖ്യ ഇനമായ ഓണസന്ദേശം നൽകുവാനായി ഈ വർഷം ഫിലഡൽഫിയയിലെ മലയാളികൾക്കായി എത്തുന്നത് ചാനലുകളിലും വേദികളിലും അർത്ഥവത്തായ പ്രഭാഷണങ്ങളിലൂടെ മനുഷ്യമനസുകളെ ഉയർന്ന തലത്തിലെത്തിക്കുവാൻ പ്രത്യേക കഴിവുളള സ്വാമി ഉദിത് ചൈതന്യാജി ആണ്. സ്വാമിജിയുടെ അമേരിക്കൻ പര്യടനത്തിൽ ട്രൈസ്റ്റേറ്റ് കേരള ഫോറം വേദിയിൽ ഈ സന്ദർശനം എന്തുകൊണ്ടും അവിസ്മരണീയാനുഭമായിരിക്കും. ലോകം മുഴുവൻ പ്രഭാഷണങ്ങളിലൂടെ അനേകം ശിഷ്യഗണങ്ങളെ സൃഷ്ടിക്കുന്ന സ്വാമിജി അറിവിന്റെ പാലാഴിയാണ്. നിയമ പഠനത്തിനുശേഷം മഹാരാഷ്ട്രയിൽ എത്തി സ്വാമിജി സന്ദീപനിയുടെ (സെക്രട്ടറി, ആചാര്യ വിനോബ ഭാവ) പ്രഭാഷണങ്ങളിൽ ആകൃഷ്ടനാകുകയും പിന്നീട് ചിന്മയ മിഷനിൽ ചേരുകയും, ആധുനിക യുഗത്തിൽ ഭാഗവതത്തിന്റെ പ്രസക്തിയെ കുറിച്ചുളള സന്ദേശങ്ങൾ നൽകുകയും, പുതുയുഗത്തിൽ രാമായണത്തെയും നാരായണീയത്തെയും കുറിച്ചുള്ള ഗഹനമായ അറിവിൽ നിന്നും ലളിതമായ ഭാഷയിൽ മാനവരാശിയുടെ നന്മയ്ക്കായി തന്റെ പ്രഭാഷണങ്ങളിലൂടെ അറിവിന്റെ സൂക്തങ്ങൾ പറയുകയും ചെയ്യുന്ന ഒരു പ്രഭാഷകനായി ഇന്നു ലോകം മുഴുവൻ അറിയപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. വിവിധ ചാനലുകളിലൂടെയും പുസ്തകങ്ങളിലൂടെയും സ്വാമിജിയുടെ പ്രഭാഷണങ്ങൾ പ്രക്ഷേപണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു വരുന്നു. സ്വാമിജിയുടെ ഈ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ശ്രവിക്കുവാൻ കിട്ടുന്ന അസുലഭാവസരം നഷ്ടപ്പെടുത്തിയക്കളയരുതെന്ന് ട്രൈസ്റ്റേറ്റ് കേരള ഫോറം പത്രക്കുറിപ്പിൽ അറിയിച്ചു.

വർത്തമാനകാലഘട്ടത്തിലെ രാഷ്ട്രീയ– സാമൂഹിക സംഭവ വികാസങ്ങളെ ഹാസ്യാത്മകമായി ചിത്രീകരിച്ചു കൊണ്ടുളള ചാക്യാർകൂത്ത്, മിമിക്രി, പച്ച മണ്ണിന്റെ ഗന്ധമുളള നാടൻ പാട്ടുകൾ തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിക്കുവാനായി ബഹുമുഖ കലാപ്രതിഭയായ കലാഭവൻ ജയൻ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷ രാവിൽ വേദിയിൽ അരങ്ങു തകർത്ത് നിറഞ്ഞാടും. ഈ ഓണാഘോഷ വേദിയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഓണാഘോഷ കമ്മറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് - ഫിലിപ്പോസ് ചെറിയാൻ : 215 605 7310, തോമസ് പോൾ : 267 825 5193,
സുരേഷ് നായർ : 267 5515 8375, ജീമോൻ ജോർജ് : 267 970 4267, അനൂപ് ജേക്കബ് : 267 423 5060‍. 

Your Rating: