Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീതിപ്പെടുത്തുന്ന ഓർമ്മയുമായി തുരിയാൽബ അഗ്നിപർവ്വതം

george-01 ലേഖകൻ ജോർജ് തുമ്പയിലും ഭാര്യ ഇന്ദിരയും തുരിയാൽബയോട് ചേർന്നു നിന്നെടുത്ത ചിത്രം

(ലാറ്റിനമേരിക്കൻ രാജ്യമായ കോസ്റ്റാറിക്കയിൽ പൊട്ടിത്തെറിച്ച തുരിയാൽബ രണ്ടാഴ്ച മുൻപ് സന്ദർശിച്ചതിന്റെ അനുഭവ പശ്ചാത്തലത്തിൽ എഴുതിയ കുറിപ്പ്)

കോസ്റ്ററിക്ക∙ കോസ്റ്ററിക്കയുടെ തലസ്ഥാനഗരമായ സാൻഹൊസെയിൽ യുവാൻ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയത് ആഗസ്റ്റ് 28-ന്. കൃത്യം ഒരു മാസം കഴിയും മുന്നേ അവിടെ ഞങ്ങൾ കണ്ട ു മടങ്ങിയ തുരിയാൽബ അഗ്നിപർവ്വതം തീതുപ്പി. അതും ഒന്നും രണ്ട ുമല്ല, മൂന്നു തവണ. ധൂമപാളികളും കറുത്ത പുകയും കിലോമീറ്റർ ദൂരത്തെ ഇരുട്ടിലാക്കി. പസഫിക്കിനോടു ചേർന്നുള്ള വ്യോമഗതാഗത്തെ താറുമാറാക്കി ഈ മേഘപാളികൾ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കും കരീബിയൻ പ്രദേശങ്ങളിലേക്കും പടർന്നു കൊണ്ടേ യിരിക്കുകയാണ്. ദിവസങ്ങളായി രാജ്യത്തെ രണ്ട ് അന്താരാഷ്ഗ്ര വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുന്നു. നാലു കിലോമീറ്ററോളം മുകളിലേക്ക് വർഷിച്ചിരിക്കുകയാണത്രേ. ഞാനും എന്റെ ഭാര്യ ഇന്ദിരയും ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ കാരവൻ ടൂർസിനൊപ്പമാണ് രണ്ട ാഴ്ച മുമ്പു വരെ കോസ്റ്റാറിക്കയിൽ ഉണ്ട ായിരുന്നത്. അതിനു ശേഷം പുറപ്പെട്ട ടീം ഇപ്പോൾ എന്നു വരുമെന്നു പറയാനാവാതെ കോസ്റ്റാ റിക്കയിലും കരീബിയൻ പ്രദേശത്തുമൊക്കെ കുടുങ്ങി കിടക്കുന്നു. ധൂമപടലങ്ങളും വിഷവാതകങ്ങളും കരീബിയൻ തീരത്തേക്ക് പടർന്നിരിക്കുന്നതിനാൽ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുന്നു.

തുരിയാൽബ പൊട്ടിത്തെറിക്കുന്ന ടിവി കാഴ്ച ഒരു ഞെട്ടലോടെ മാത്രമേ കണ്ട ിരിക്കാനാവുന്നുള്ളു. ഞങ്ങൾ കാണുമ്പോൾ പൊട്ടിത്തെറിയുടെ ഒരു ലാഞ്ചനയും കാണിക്കാതിരുന്ന അഗ്നിപർവ്വതമാണിത്. അങ്ങനെ സജീവ അവസ്ഥയിലായിരുന്നു എന്നറിഞ്ഞിരുന്നുവെങ്കിൽ ഒരിക്കൽ പോലും ഈ സാഹസികയാത്രയിൽ ഞങ്ങൾ പങ്കാളികളാവുമായിരുന്നില്ലെന്നതാണ് സത്യം. ഇപ്പോൾ തുടർ സ്ഫോടനങ്ങളുമായി തുരിയാൽബ ധൂമപാളികളെ മുകളിലേക്ക് എടുത്തെറിയുന്ന കാഴ്ച കാണുമ്പോൾ ഭീതി വിട്ടു മാറുന്നതേയില്ല.

george-02 ലേഖകൻ ജോർജ് തുമ്പയിലും ഭാര്യ ഇന്ദിരയും തുരിയാൽബയോട് ചേർന്നു നിന്നെടുത്ത ചിത്രം

കോസ്റ്റാറിക്കൻ തലസ്ഥാനമായ സാൻ ഹൊസെയിൽ നിന്നും 28 കിലോമീറ്റർ ദൂരത്തൊണ് തുരിയാൽബ. കഴിഞ്ഞ വർഷം മേയ് മാസത്തിൽ പൊട്ടിത്തെറിച്ച ഈ അഗ്നിപർവ്വതം കർട്ടഗോ പ്രവിശ്യയിലാണുള്ളത്. ഇതിനോടു ചേർന്നു പൊക്കമേറിയ മറ്റൊരു പർവ്വതമായ സെറോ ദെ ലാ മ്യൂറെറ്റിയിൽ സ്ഥാപിച്ചിരിക്കുന്ന ഗ്യാലറിയിൽ നിന്നു നോക്കിയപ്പോൾ മയങ്ങിക്കിടക്കുകയായിരുന്നു തുരിയാൽബ. ഇവിടെ നിന്നു താഴേയ്ക്ക് നോക്കിയപ്പോൾ മൂന്നു വിസ്താരമേറിയ കുളങ്ങൾ പോലെ വലിയ കണ്ണുകൾ ഞങ്ങൾ കണ്ട ു. അതിലൊന്ന് വർഷങ്ങൾ മുൻപ് പൊട്ടിത്തെറിച്ചതാണ്. മറ്റ് രണ്ടെ ണ്ണം സജീവ അഗ്നിപർവ്വതങ്ങളിൽ സ്ഥാനം പിടിച്ചതും. അവിടെ നിന്ന് ചിത്രങ്ങളെടുക്കുകയും, അതിന്റെ മുഖപ്പാട് ഭീതിയോടെ നോക്കി നിൽക്കുകയും ചെയ്തു. ഞങ്ങൾ നിൽക്കുന്നതിനും കിലോമീറ്ററുകൾ മാത്രം താഴെ ഭൂമി തിളച്ചു മറിയുകയാണെന്ന് ഓർത്തപ്പോൾ മരണഭീതിയാണ് മുന്നിൽ നിന്നത്.
ഭൂമുഖത്ത് 500ഓളം സജീവ അഗ്നിപർവതങ്ങൾ ഉള്ളതിൽ മിക്കതും പസഫിക്ക് അഗ്നിവളയ പ്രദേശത്താണെന്നും ഏകദേശം അൻപതോളം അഗ്നിപർവതങ്ങൾ എല്ലാ വർഷവും പൊട്ടിത്തെറിക്കാറുണ്ടെ ന്നും തുരിയാൽബ ഭൂമുഖാന്തർഭാഗത്ത് തിളച്ചു മറിഞ്ഞു കൊണ്ട ് സജീവമായി നിലകൊള്ളുന്നതാണെന്നും ഗൈഡ് അറിയിച്ചപ്പോൾ ഓടി രക്ഷപ്പെടാനാണ് അന്നു തോന്നിയത്. ലാവ ഒഴുകുന്നവയല്ല, മറിച്ച് വിഷവാതകങ്ങൾ തുപ്പിയെറിയുന്ന അവസ്ഥയാണ് തുരിയാൽബയ്ക്ക്.

തുരിയാൽബയെക്കുറിച്ചും അഗ്നിപർവ്വതങ്ങളെക്കുറിച്ചും അവിടെ നിന്നും വിശദമായി ഞങ്ങളറിഞ്ഞു. ഭൂവല്കത്തിനടിയിലെ ഉയർന്ന ചൂടുകാരണം (3,000ീഇ) പാറകളെല്ലാം ഉരുകുമെന്നും ഇതാണ് മാഗ്മയെന്നും ഗൈഡ് പറഞ്ഞു. ഭൂമിയുടെ ഉപരിതലത്തിനു 80 മുതൽ 160 കിലോമീറ്റർ വരെ താഴെയാണ് സാധാരണയായി മാഗ്മ ഉണ്ട ാവുക. പാറ ഉരുകുമ്പോൾ ഒരുപാട് വാതകവും ഉണ്ട ാകും. ഈ വാതകവും മാഗ്മയും കൂടിച്ചേരും. ഇങ്ങനെയുണ്ട ാകുന്ന വസ്തുവിന് ചുറ്റുമുള്ള പാറകളേക്കാൾ ഭാരം കുറവായിരിക്കും. അതിനാൽ അത് മുകളിലേക്ക് ഉയർന്നുപൊങ്ങും. ഉയരുന്നതിനനുസരിച്ച് വഴിയിലുള്ള പാറകളേയും ഉരുക്കി കൂടെച്ചേർക്കും. ഭൂമിയുടെ ഉപരിതലത്തിന് ഏകദേശം 3 കിലോമീറ്റർ താഴെയെത്തുമ്പോൾ ഈ മാഗ്മക്കൂട്ടം ഒരു അറപോലെ നിറഞ്ഞുകിടക്കും. ഇതാണ് മാഗ്മ അറ. മാഗ്മ അറയ്ക്കു ചുറ്റുമുള്ള പാറകളിൽ നിന്നുള്ള മർദ്ദം കാരണം മാഗ്മ പൊട്ടിത്തെറിക്കുകയോ ദുർബല പാറകളെ ഉരുക്കി വിടവുകളുണ്ട ാക്കി ഭൂമിയുടെ ഉപരിതലത്തിലേക്കു കുതിക്കുകയോ ചെയ്വും. ഉപരിതലത്തിലെത്താറാവുമ്പോൾ മാഗ്മയിലെ വാതകം വേർപെടും. അവിടെ ഒരു വിടവുണ്ട ാക്കി വാതകവും മാഗ്മയുമെല്ലാം വെളിയിലേക്ക് ചാടും. ഇവ വലിയ ശിലാഖണ്ഡങ്ങൾ മുതൽ ചെറുകണങ്ങളും തരികളും വരെയായി വിവിധ വലിപ്പത്തിൽ ചിതറിവീഴുന്നു; ധൂമപടലങ്ങളും ഇതിന്റെകൂടെയുണ്ട ാകാം. സാന്ദ്രമായ നീരാവി ശിലാധൂളിയുമായി കലർന്നുണ്ട ാകുന്ന ഇരുണ്ട വിഷമയപദാർഥങ്ങൾ ധൂമപടലമായി പ്രത്യക്ഷപ്പെടുന്നു. ചിലപ്പോൾ ഇവ മേഘപാളിപോലെ കാണപ്പെടും. അതാണ് ഇപ്പോൾ തുരിയാൽബയിൽ സംഭവിച്ചിരിക്കുന്നത്. കറുത്തിരണ്ട ചാരങ്ങൾ ഏതാണ്ട ് ഇരുപതു മിനിറ്റോളമാണ് ഇവിടെ നിന്നും ഉയർന്നു പൊങ്ങിയത്. രണ്ട ാഴ്ച മുൻപ് ഞങ്ങൾ നിന്നു കണ്ട ഗ്യാലറിയെയാകെ ഇതു മൂടിക്കളഞ്ഞു.

ഇവിടെ നിന്നും ഞങ്ങൾ ചൂടുറവകളും ഫ്യൂമറോളുകളും ധാരാളമായുള്ള ഒരു പ്രദേശത്തേക്കാണ് പോയത്. തുരിയാൽബയിലെ അഗ്നിപർവ്വത മുഖങ്ങളും ഇവയും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. ചൂടുറവകൾ വരണ്ട കാലാവസ്ഥയിൽ ഫ്യൂമറോളുകളായും ആർദ്രകാലാവസ്ഥയാകുമ്പോൾ വീണ്ടും ചൂടുറവകളായും മാറുന്നു. ചൂടുറവകൾക്കു നിദാനം പ്രധാനമായും ഭൂഗതജലം ആണെന്നും അവ മാഗ്മയിൽനിന്നുണ്ട ാകുന്ന നീരാവികൊണ്ടു ചൂടുപിടിക്കുകയാണ്. പലതരത്തിലുള്ള ചൂടുറവകൾ ഉണ്ടെ ങ്കിലും ഏറ്റവും പ്രധാനപ്പെട്ടവ തിളയ്ക്കുന്ന ഉറവകളും ഉഷ്ണോൽസങ്ങളുമാണ്. പല അഗ്നിപർവ്വതപ്രദേശങ്ങളിലും കണ്ട ുവരുന്ന ഒരു പ്രത്യേകതയാണ് തിളയ്ക്കുന്ന നീരുറവകൾ; യു.എസ്സിലെ ’യെല്ലോസ്റ്റോൺ നാഷണൽ പാർക്കി’ൽ ഇവ ധാരാളമുണ്ട ്.

ഇടവിട്ടിടവിട്ടു കുറെയധികം ചൂടുവെള്ളവും നീരാവിയും കൂടി പൊട്ടിത്തെറിയോടെ പുറത്തേക്കുതള്ളുന്ന ചൂടുറവകളെയാണ് ’ഉഷ്ണോൽസം’ എന്നു പറയുന്നത്. ചില അവസരങ്ങളിൽ ഇവ നൂറുകണക്കിന് അടി ഉയരത്തിൽ ചീറ്റാറുണ്ട ്. മിനിട്ടുകളോളമോ മണിക്കൂറുകളോളമോ നീണ്ട ുനില്ക്കുന്നവയുമുണ്ട ്. ഇവിടെ ചൂടു വെള്ളമേ ഞങ്ങൾ കണ്ട ുള്ളു. തുരിയാൽബ പൊട്ടിത്തെറിച്ചതോടെ, ഞങ്ങൾ കണ്ട സന്ദർശന ഗ്യാലറിയും ഗ്ലേഷ്യറുകളും ചുടുറവകളുമൊക്കെ എന്തായിരിക്കുമെന്നു വ്യക്തമല്ല. അവിടെ പരിചയപ്പെട്ട ടാക്സി ഡ്രൈവറെയും മറ്റു ചില പ്രാദേശിക സുഹൃത്തുക്കളെയും ഫോണിൽ വിളിച്ചു, അവരെല്ലാം തന്നെ പുകപടലങ്ങൾ മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥനകളോടെയിരിക്കുന്നു. മാസ്ക്കുകൾ ധരിച്ച് മാത്രം അത്യാവശ്യത്തിനു പുറത്തിറങ്ങുന്നു. തുടർ സ്ഫോടനങ്ങൾ ഉണ്ട ാകരുതേയെന്നു പ്രാർത്ഥിക്കുന്നു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.