Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി ഓണം വർണ്ണശബളവും ആകർഷകവുമായി

waterford-onam02

ഹൂസ്റ്റൺ∙ ഈ വർഷത്തെ ഓണം ചിങ്ങമാസത്തിലെ പൊൻപുലരിയിൽ തന്നെ ചിങ്ങം 4 ശനിയാഴ്ച (ആഗസ്റ്റ് 20ന്) ഗ്രെയ്റ്റർ ഹൂസ്റ്റണിലെ മിസൗറി സിറ്റിയിലുള്ള വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി ആഘോഷിച്ചു. കമ്മ്യൂണിറ്റി നിവാസികളുടെ കേരളതനിമയാർന്ന ഓണാഘോഷം അത്യന്തം വർണ്ണശബളവും ആകർഷകവുമായി.

waterford-onam06

മിസൗറി സിറ്റിയിലെ സെന്റ് ജോസഫ് സിറോ മലബാർ കത്തോലിക്കാ ചർച്ച് ഓഡിറ്റോറിയത്തിൽ മദ്ധ്യാഹ്നത്തോടെ മലയാളി കമ്മ്യൂണിറ്റിയിലെ മുതിർന്ന അംഗങ്ങൾ തിരിതെളിയിച്ചതോടെയാണ് ഓണാഘോഷങ്ങൾക്ക് തുടക്കമായത്. പരമ്പരാഗത കേരളീയ ഓണക്കാല വസ്ത്രധാരികളായെത്തിയ വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി സമൂഹനിവാസികൾ ഓഡിറ്റോറിയത്തിൽ ആഘോഷത്തിന്റെയും ആമോദത്തിന്റെയും തരംഗമാലകൾ സൃഷ്ടിച്ചു.

waterford-onam

വാട്ടർഫോർഡ് മലയാളി മങ്കമാർ അതികമനീയമായി തീർത്ത പൂക്കളത്തിനുചുറ്റും ഓണത്തുമ്പികളേയും പൂമ്പാറ്റകളേയും പോലെ മലയാളി പൈതങ്ങൾ ആവേശത്തോടെ ഓടിക്കളിച്ചപ്പോൾ കേരളത്തിലെങ്ങോ ഓണക്കാലത്ത് മുറ്റത്ത് തീർത്ത പൂക്കളത്തിനു ചുറ്റും ബാലികാബാലന്മാർ വട്ടമിട്ട് ആർത്തുല്ലസിക്കുന്ന പ്രതീതിയാണുണ്ടായത്.

waterford-onam01

ശ്രവണമധുരമായ ഓണപ്പാട്ടുകൾക്കും ചെണ്ട മേളത്തിനുമൊപ്പം വിഭവസമൃദ്ധമായ നാടൻ ഓണസദ്യ വാഴയിലയിൽ വിളമ്പി. തുടർന്ന് മാവേലിത്തമ്പുരാനെ താലപ്പൊലിയും കൊട്ടും കുരവയുമായി എതിരേറ്റു. വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് ബിനു സക്കറിയ ഓണാഘോഷങ്ങളിലേക്ക് എല്ലാവരേയും സഹർഷം സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. ഓണത്തിന്റെ പൈതൃകവും മാഹാത്മ്യവും വിവരിച്ചുകൊണ്ട ് എ.സി. ജോർജ് ഓണസന്ദേശം നൽകി.

തുടർന്ന് വൈവിദ്ധ്യമേറിയ കലാപരിപാടികൾ ഓരോന്നായി അരങ്ങേറി. റിനി, മഞ്ജു, ടീന, പ്രിയ, സോണിയ, സുജ തുടങ്ങിയവർ തിരുവാതിര അവതരിപ്പിച്ചു. വിവിധപ്രായത്തിലുള്ള കുട്ടികളുടേയും മുതിർന്നവരുടേയും സിംഗിൾ- ഗ്രൂപ്പ് ഡാൻസുകൾ, ഗീതങ്ങൾ, സമൂഹഗാനങ്ങൾ തുടങ്ങിയവ എല്ലാം അത്യന്തം മികച്ചതും ഹൃദ്യവുമായിരുന്നു. ഓണത്തെ അനുസ്മരിപ്പിക്കുന്ന നാടൻപാട്ടുകൾ, വഞ്ചിപ്പാട്ടുകൾ, കൊയ്ത്തുപാട്ടുകൾ, ചുവടുവയ്പ്പുകൾ എല്ലാം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.‌

waterford-onam03

സ്റ്റേജിൽ അവതരിപ്പിച്ച വള്ളംകളിയിൽ വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റിയുടെ ചുണ്ടൻവള്ളവും അമരക്കാരും തുഴക്കാരും ഗായകരും പ്രത്യേക പ്രശംസയ്ക്ക് അർഹരായി. വഞ്ചിപ്പാട്ടും വള്ളം തുഴയുന്ന ശരീരഭാവങ്ങളോടും കൂടി മലയാളി കമ്മ്യൂണിറ്റി നിവാസികൾ താളം പിടിച്ചും പാടിയും സദസ്സും അരങ്ങും കൊഴുപ്പിച്ചു.

waterford-onam05

വൈവിദ്ധ്യമേറിയ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവർ ക്രിസ്റ്റീന, ജീമോൻ മാത്യു, ഷാരൻ സക്കറിയ, അഞ്ചൽ ഡൈജു, ചഞ്ചൽ ഡൈജു, ഐറിൻ സക്കറിയ, മിച്ചൽ മനോജ്, എലീനാ ജയ്സൺ, നവ്യ മുക്കാട്ട്, കെന്നി തോമസ്, ക്രിസ് തോമസ്, ഷാജി ജോർജ്, ആഷ്ലി തോമസ്, എമിൽ മാത്യൂസ്, മീരബെൽ മനോജ്, ജോവിയറ്റ് ജോബിൻസ്, ആരൻ ഷിബു, ഹെലൻ ജോഷി, സ്നേഹ മനോജ്, ക്രിസ്റ്റീനാ ജോർജ്, മരിയാ സക്കറിയ, ജോൺ ജോബിൻസ്, ഹാൻസൻ ജോഷി, റോഷൻ ഷിബു, ജോസ് ജോബിൻസ്, മനോജ് നായർ, ഷിബു ജോൺ, സണ്ണി ജോസഫ്, എൽവിൻ മാത്യൂസ്, ലതാ മാത്യൂസ്, ടീനാ എബ്രാഹം, ജോഷി ആന്റണി, പ്രിയ ജോഷി, ഡൈജു മുട്ടത്ത്, റിനി ഡൈജു, ബിനു സക്കറിയ, സുജ തോമസ്, മൻജൂ മനോജ്, മനോജ് മാത്യു, സാബു വർഗീസ്, ആൻസി സണ്ണി, എലീനാ ജയ്സൺ തുടങ്ങിയവരാണ്. ജീമോൻ മാത്യു കർഷകശ്രി ആയും, ജോഷി ആന്റണി, പ്രിയ ജോഷി ദമ്പതികൾ യഥാക്രമം മലയാളി മന്നനും മങ്കയുമായി കിരീടമണിഞ്ഞു. ജീമോൻ മാത്യു പ്രോഗ്രാം കൺവീനറായി പ്രവർത്തിച്ചു.

waterford-onam04

വാർത്ത∙ എ.സി. ജോർജ്
 

Your Rating: