Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമന്വയത്തിന്റെ പാതയിലൂടെ

way-of-concomitancy

ഡാലസ്∙അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട സെന്റ് മേരീസ് സിറിയക്ക് ഓർത്തഡോക്സ് ചർച്ച് സ്റ്റോൺ മൗണ്ടൻ, സെന്റ് മേരീസ് സിറിയക്ക് ഓർത്തഡോക്സ് ചർച്ച്, വൈന്റർ, സെന്റ് ഇഗ്നേഷ്യസ് ഏലിയാസ് തൃതിയൻ ചർച്ച്, ലോറൻസ് വിൽ എന്നീ ദേവാലയങ്ങൾ പരസ്പരം യോജിച്ച് ഒന്നായി പ്രവർത്തിക്കാനുളള ഇടവകാംഗങ്ങളുടേയും സഭാ നേതൃത്വത്തിന്റേയും ചിരകാലാഭിലാഷം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് സഭാ വിശ്വാസികളേവരും.

2016 സെപ്റ്റംബർ 18നു വി. കുർബാനാനന്തരം ഇടവക മെത്രാപ്പൊലീത്താ യൽദൊ മോർ തീത്തോസിന്റെ അധ്യക്ഷതയിൽ കൂടിയ സംയുക്ത പളളി പൊതുയോഗ തീരുമാന പ്രകാരം, ലയന തീരുമാനം, അഭിവന്ദ്യ തിരുമനസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് വിശ്വാസികൾ ഹർഷാരവത്തോടെയാണ് സ്വാഗതം ചെയ്തു. ഈ ധന്യ മുഹൂർത്ത്വത്തിന് സാക്ഷ്യം വഹിക്കുവാൻ വികാരിമാരായ വെരി. റവ. ബോബി ജോസഫ് കോർ എപ്പിസ്കോപ്പാ, വെരി. റവ. ജോസഫ് സി. ജോസഫ് കോർ എപ്പിസ്ക്കോപ്പാ, റവ. ഫാ. മത്തായി വർക്കി പുതുക്കുന്നത്ത് എന്നിവർക്ക് പുറമെ ഇടവകകളിൽ നിന്നുമായി ഒട്ടനവധി വിശ്വാസികളും സന്നിഹിതരായിരുന്നു.

അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ കീഴിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്ക് ഇന്നു മുതൽ ഈ മേഖലയിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ സംയുക്തമായി തുടക്കം കുറിക്കുന്ന ഈ പരിശുദ്ധ ദേവാലയം ഈ ഭദ്രാസനത്തിന്റെ വളർച്ചയിൽ ഒരു നാഴികക്കല്ലായി തന്നെ നിലനിൽക്കട്ടേയെന്നും അതിനായി സഭാ മക്കൾ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും തിരുമേനി ഓർമ്മിപ്പിച്ചു. ഈ സുദിനം അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ ആത്മാർത്ഥമായി ശ്രമിച്ച ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും അവരുടെ പ്രവർത്തനങ്ങൾക്ക് ൈദവം പ്രതിഫലം നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നതായും തിരുമേനി സൂചിപ്പിച്ചു.

കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വിവിധ കാലഘട്ടങ്ങളിലായി ഇവിടെ എത്തിച്ചേർന്ന യാക്കോബായ സഭാ വിശ്വാസികളായവർ തങ്ങളുടെ വിശ്വാസാചാരാനുഷ്ഠാനങ്ങൾ വരും തലമുറക്ക് പകർന്നു കൊടുക്കുന്നതിനും ആരാധന നടത്തുന്നതിനുമായി ഏറെ കഷ്ടതകളും ത്യാഗങ്ങളും ഏറ്റെടുത്ത് തുടക്കം കുറിച്ച ഈ ദേവാലയങ്ങൾ അതിന്റെ പരിപാവനതയ്ക്കും പരിശുദ്ധതയ്ക്കും യാതൊരുവിധ കോട്ടവും തട്ടാതെ തന്നെ ഇടവക ജനങ്ങളുടെ ക്ഷേമത്തിനും ആത്മീയ ഉന്നമനത്തിനും ഇടവകയുടെ പുരോഗതിക്കുമായി ഒന്നിച്ച് പ്രവർത്തിക്കുവാൻ കാരണമായി തീരുമെന്ന് യോഗത്തിൽ സംസാരിച്ച അംഗങ്ങൾ അഭിപ്രായപ്പെട്ടു.

ഭരണ സമിതിയംഗങ്ങളായി റവ. ഫാ. മത്തായി വർക്കി പുതുക്കുന്നത്ത് (വികാരി, പ്രസിഡന്റ്) വെരി. റവ. ബോബി ജോസഫ് കോർ എപ്പിസ്കോപ്പാ (വൈസ് പ്രസിഡന്റ്) വെരി. റവ. ജോസഫ് സി. ജോസഫ് കോർഎപ്പിസ്കോപ്പാ, ജോസ് കെ. മനോജ്(സെക്രട്ടറി), ബിന്നി തോമസ് (ട്രഷറർ), സിനു വർഗീസ്(ജോയിന്റ് സെക്രട്ടറി), ബിനു പോൾ (ജോയിന്റ് ട്രഷറർ), ബിനോയ് തോമസ്, ജോർജ് മാത്യു, വർഗീസ് ചാക്കോ, ഡോ. തോമസ് അലക്സാണ്ടർ, ജോയൽ ജോസഫ്(കമ്മിറ്റിയംഗങ്ങൾ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.

2017 ജനുവരിയോടെ സെന്റ് മേരീസ് മലങ്കര സിറിയക്ക് ഓർത്തഡോക്സ് ചർച്ച് എന്ന പേരിൽ പുതിയതായി തുടക്കം കുറിക്കുന്ന ദേവാലയത്തിനനുയോജ്യമായ സ്ഥലം കണ്ടെത്തി ഒരുമിച്ച് വി. ആരാധന നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിന്, ഭരണ സമിതിയെ യോഗം ചുമതലപ്പെടുത്തി. അമേരിക്കൻ മലങ്കര അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

വാർത്ത∙ മാർട്ടിൻ വിലങ്ങോലിൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.