Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്ഡബ്ള്യു ​പ്രൊവിൻസ് ഗാന്ധി ജയന്തി അഘോഷിച്ചു

wmc-gandhi

ഇര്‍വ്വിങ്ങ്∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ ​(​യൂണിഫൈഡ്​) ഡിഎഫ്ഡബ്ള്യു ​പ്രോവിൻസിന്റെ ​ഗാന്ധി ജയന്തിയും ഓണസദ്യയും ഗൃഹാതുരത്വമുണർത്തി. പ്രൊവിൻസ് പ്രസിഡണ്ട് തോമസ് അബ്രാഹിമിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രൊവിൻസ് സമ്മേളനം ഫോമാ പൊളിറ്റിക്കൽ ഫോറം ചെയർമാൻ ഫിലിപ്പ് ചാമത്തിൽ, പ്രൊവിൻസ് അഡ്വൈസറി ബോർഡ് ചെയർമാൻ ടി.സി. ചാക്കോ എന്നിവർ സംയുക്തമായി നിലവിളക്ക്‌ കൊളുത്തി ഉദ്ഘാടനം ചെയ്തു.

അഹിംസയിലൂടെ ഭാരതത്തിനു സ്വാതത്ര്യം നേടിക്കൊടുത്ത മഹാത്മാവാണ് മഹാത്മജിയെന്നു ചാമത്തിൽ എടുത്തു പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ ചെയ്യുന്ന മഹത് പ്രവർത്തനങ്ങളെ അനുമോദിച്ചതോടൊപ്പം ഫോമാ അമേരിക്കയിൽ ചെയ്യുന്ന പ്രവർത്തനങ്ങളെപ്പറ്റി അദ്ദേഹം വിശദമായി വിവരിക്കുകയും ചെയ്തു.

മഹാത്മാഗാന്ധിയുടെ അചഞ്ചലമായ നേതൃത്വം അനേകരുടെ രക്ത ചൊരിച്ചിൽ ഒഴിവാക്കിക്കൊണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തവെന്നു ചാക്കോ തന്റെ പ്രസംഗത്തിൽ ഓർമിപ്പിച്ചു. എന്നാൽ ഈ സ്വാതന്ത്ര്യം നാം ദുരുപയോഗപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി ജയന്തി, കേരള പിറവി, ഓണം മുതലായ പരിപാടികൾ ഗൃഹാതുരത്വം ഉണർത്തക മാത്രമല്ല മലയാളി സമൂഹത്തെ കൂടുതൽ സ്നേഹവും സഹിഷ്ണുതയും പഠിപ്പിക്കുകയും ചെയ്യുമെന്ന് തോമസ് എബ്രഹാം തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സംയുക്ത ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടികൾ ആകർഷകമായി. ബാല താരമായ ബബ്‌ലു സ്റ്റീഫൻ അവതരിപ്പിച്ച മൗത് ഓർഗൻ സംഗീതം ഇമ്പമേറി.

പ്രസിദ്ധ സിനി ആർട്ടിസ്റ്റഅ സാബു തിരുവല്ലയുടെ കലാപരിപാടികൾ മനോരഹമായി. പ്രത്യേകിച്ച് വൈവിധ്യമാർന്ന മിമിക്രി സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചു. മഹാത്മാ ഗാന്ധിയെപ്പറ്റി ഒരു വാക്ക് പറയുവാൻ സദസ്സിനു കൊടുത്ത അവസരം സദസ്സിന്റെ ഊഷ്മള പങ്കാളിത്തം തെളിയിച്ചു. റീജിയൻ പ്രസിഡന്റ് കൂടിയായ പി.സി. മാത്യു, പ്രൊവിൻസിന്റെ സെക്രട്ടറിയും റീജിയൻ വൈസ് ചെയർമാനുമായ വറുഗീസ് കയ്യാലക്കകം, ജോയിന്റ് സെക്രട്ടറി മാത്യു ചെറിയൻ, കമ്മിറ്റി മെമ്പർ അഞ്ചു ബിജിലി എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

കുട്ടികൾക്ക് മൂല്യ വിദ്യാഭ്യാസം നൽകുകയും അവർക്കു ശരിയായ മാതൃക കാട്ടിക്കൊടുക്കുകയും വേണമെന്നും  നന്ദി പ്രസംഗത്തിൽ ഇലക്ട് ചെയർമാൻ തോമസ് ചെല്ലേത് പറഞ്ഞു. സണ്ണി കേറ്ററിംഗ് തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ മറക്കാൻ പറ്റാത്ത അനുഭവമായി.

ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ഗ്ലോബൽ പ്രസിഡണ്ട് ഡോ. എ. വി. അനൂപ്, അലക്സ് കോശി വിളനിലം, അഡ്വ. സിറിയക് തോമസ്, ടി. പി. വിജയൻ, റീജിയൻ ചെയർമാൻ ജോർജ് ജെ. പനക്കൽ, ഗ്ലോബൽ വൈസ് പ്രസിഡണ്ട് ജോൺ ഷെറി, സാബു ജോസഫ് സി. പി. എ, ചാക്കോ കോയിക്കലേത്, എൽദോ പീറ്റർ, കുര്യൻ സഖറിയ, ഫിലിപ്പ് മാരേട്ട്, ഷോളി കുമ്പിളുവേലി, തങ്കം അരവിന്ദ്, എസ്. കെ, ചെറിയാൻ, പുന്നൂസ് തോമസ്, തോമസ് മൊട്ടക്കൽ മുതലായവർ പരിപാടികൾക്ക് ആശംസകൾ അറിയിച്ചു.

വാർത്ത∙ ജിനേഷ് തമ്പി 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.