Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവോണ ധന്യതയിൽ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയഷൻ 

wmc

വെസ്റ്റ് ചെസ്റ്റർ∙ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ  ഈ  വർഷത്തെ ഓണഘോഷം  ഗ്രീന്‍ബര്‍ഗ്ഗിലുള്ള വുഡ് ലാന്‍ഡ് ഹൈസ്‌കൂളില്‍  (475 West Hartsdale Ave, White Plains, NY 10607) സെപ്‌റ്റംബർ 17, ശനിയാഴ്ച്11 മണിമുതല്‍ 6.00 മണിവരെ. ഓണാഘോഷ പരിപാടികൾക്ക് പ്രവേശനം സൗജന്യം.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയഷൻ 42 വർഷം പിന്നിടുമ്പോൾ അത്രയും വർഷം പിന്നിട്ട ഓണത്തിന്റെ ധന്യതയും ഈ സംഘടനയ്ക്കുണ്ട് .ഒരു അമേരിക്കൻ മലയാളി സംഘടന 42 വർഷം പിന്നിടുന്നത് ചരിത്രമാണ്. അതു ജനിച്ച നാടും വീടും വിട്ടു മറ്റൊരുഭൂമിയിലാകുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിനു പത്തരമാറ്റു ഭംഗി കൂടും.

അമേരിക്കൻ മലയാളി സമൂഹത്തിൽ മലയാളികളുടെ ഒരു കുട്ടായ്മ ആരംഭിക്കുന്ന സമയത്ത് രൂപം കൊണ്ടസംഘടനകളിൽ ഒന്നാം സ്ഥാനമാണ് ഈ സംഘടനയ്ക്കുള്ളത്. ഇന്നലകളെ കുറിച്ചു ഓർക്കുകയും നാളെയെ എങ്ങനെ സമീപിക്കണമെന്ന് ചിന്തിക്കുകയും അതിനുവേണ്ടി അമേരിക്കൻ മലയാളി സമൂഹത്തെ രൂപപ്പെടുത്തുവാനും ശ്രമിക്കുകയും ചെയ്ത പ്രസ്ഥാനമാണ് വെസ്റ്റ് ചെസ്റ്റർ മലയാളീ അസോസിയേഷൻ.

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ രൂപീകരണം മുതൽ ഇന്നു വരെ ഈ സംഘടനയിൽനിന്നും ഒരാളെങ്കിലും എല്ലായ്പ്പോഴും ഫൊക്കാനയുടെ നേതൃത്വത്തിലുണ്ടാകും. ഫോമ ആയാലും അങ്ങനെ തന്നെ. ഇതിനു കാരണം ഈ സംഘടനയുടെ സുതാര്യത ആണ് . പൊതു പ്രവർത്തനം ലളിതവും സുതാര്യവമായിരിക്കണമെന്നും ഒപ്പം ദീർഘദർശനവും ലളിതവുമായിരിക്കണമെന്നും ഒപ്പം ദീർഘദർശനവും യുക്തിസഹവുമായ തീരുമാനമെടുക്കുവാനും നാളിതുവരെ ഈ സംഘടന കാണിച്ച മിടുക്കാണ് .ഇതിനെല്ലാം കാരണവും ഫലവുമായത് ശക്തവുമായ ഒരു മാൻപവർ ആണ്. അതു തുടക്കം മുതൽ ഉണ്ടാക്കിയെടുക്കാൻ സംഘടനയ്ക്ക് കഴിഞ്ഞു.അത് നാളിതുവരെ ശരിയാംവണ്ണം വിനിയോഗിക്കുവാൻ സംഘടനയുടെ പിൻതലമുറക്കാർക്കും സാധിച്ചു.

സംഘടനയെ ഇന്നത്തെ നിലയിൽ വളർത്തിയെടുക്കുന്നതിൽ നിരവധിപ്പേരുടെ പങ്കു വളരെ  വലുതാണ്. വെസ്റ്റ്‌ചെസ്റ്ററിലും സമീപ പ്രദേശങ്ങളിലും താമസിച്ചിരുന്ന മലയാളികൾ ഒത്തുകൂടുകയും അവരുടെ പ്രവാസ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുവാനും കേരളത്തിന്റെ സംസ്കാരം തലമുറകളിലേക്ക് പ്രവേശിപ്പിക്കുക എന്നാ ലക്ഷ്യത്തോടെആയിരുന്നു നമ്മുടെ സംഘടനയുടെ രൂപീകരണം.

സംഘടനയുടെ ആദ്യ പ്രസിഡന്റ് എം.വി.ചാക്കോ പിന്നീട് സാരഥ്യം വഹിച്ച ജോണ്‍ ജോർജ് ,എം.സി ചാക്കോ, കെ.ജി.ജനാർധനൻ, പ്രഭാകരൻ നായർ, കെ.ജെ ഗ്രിഗറി, തോമസ്‌ ആലംചേരിൽ, എ.സി. ജോർജ്, ജോസഫ് വാണിയംപിള്ളി. പാർത്ഥസാരഥിപിള്ള, തോമസ്‌ പാലക്കൽ ,കൊച്ചുമ്മൻ ടി ജേക്കബ് ,ക്ലാര ജോബ്‌ ,കെ.എം.മാത്യു തോമസ്‌ ,ഇ .മാത്യു, ഫിലിപ്പ് വെമ്പേനിൽ, ജോണ്‍ സി.വർഗീസ്‌ ,എ.വി വർഗീസ്‌ ,ജോണ്‍ ഐസക്‌ ,രാജു സഖറിയ ,ബാബു കൊച്ചുമാത്തൻ, തോമസ്‌ കോശി ,രത്നമ്മ ബാബുരാജ് ,ജോണ്‍ മാത്യു,ജെ,മാത്യു, ടെൻസണ്‍ തോമസ്‌ ,ഫിലിപ്പ് ജോർജ്, ജോയി ഇട്ടൻ. കുരൂർ രാജൻ എന്നിവരെയെല്ലാം സർവാത്മനാ ആദരിച്ചുകൊള്ളുന്നു . ഇവരെ കൂടാതെ സംഘടനയുടെ വളർച്ചയിൽ പങ്കാളികളായ നിരവധി ആളുകളെ സ്മരിക്കേണ്ടതുണ്ട് .

വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷന്റെ രൂപീകരണത്തിനു പിന്നിലെ പ്രധാന ലക്ഷ്യം. നമ്മുടെ ജന്മനാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം അറിയിക്കുക എന്നതു കൂടി ആയിരുന്നു. സഹായം സ്വീകരിച്ചവരുടെ സാന്നിധ്യം മാത്രം ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. നമ്മുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും സേവനങ്ങളെയും മറ്റു സംഘടനകൾക്ക് മാതൃക ആക്കാവുന്ന അവസ്ഥയാണ് ഇപ്പോൾ നമ്മുടെ സംഘടനയ്ക്കുള്ളത് ."ജനങ്ങൾ- സമൂഹം "എന്ന നിലപാടിലാണ് നമ്മുടെ മുന്നേറ്റം .
42 ഓണം കണ്ട അപൂർവ്വ സംഘടനകളിൽ ഒന്നാണ് വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷൻ .

വാർത്ത∙ശ്രീകുമാർ ഉണ്ണിത്താൻ  

Your Rating: