Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷപ്പെകൊയിൻസ് സൗഹൃദ മൽസരത്തിൽ ബ്രസീലിനു ജയം

vowi17497 മൽസരത്തിനു മുന്നോടിയായി ബ്രസീൽ-കൊളംബിയ ടീമംഗങ്ങൾ കളത്തിൽ.

റിയോ ഡി ജനീറോ ∙ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഷപ്പെകൊയിൻസ് ഫുട്ബോൾ താരങ്ങളുടെ കുടുംബാംഗങ്ങൾക്കായുള്ള ധനശേഖരണാർഥം നടത്തിയ സൗഹൃദ ഫുട്ബോൾ മൽസരത്തിൽ ബ്രസീൽ 1–0ന് കൊളംബിയയെ തോൽപിച്ചു. വിമാനാപകടത്തിനു രണ്ടു മാസങ്ങൾക്കകം നടന്ന മൽസരത്തിൽ ഇരുടീമുകളിലും, നാട്ടിലെ ക്ലബുകളിൽ കളിക്കുന്ന താരങ്ങൾ മാത്രമാണ് ഇറങ്ങിയത്.

അപകടത്തെത്തുടർന്ന് കാൽ മുറിച്ചു മാറ്റേണ്ടി വന്ന ഗോൾകീപ്പർ ജാക്സൺ ഫോൾമാൻ, സഹതാരങ്ങളായ നെറ്റോ, അലൻ റഷൽ എന്നിവർ മൽസരം കാണാനെത്തിയിരുന്നു. പാൽമെയ്റാസ് സ്ട്രൈക്കർ ഡുഡുവാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്.

related stories
Your Rating: