Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹിയുടെ ഫോണുകൾ ‘റേഞ്ചിലായി’

Dhoni

ന്യൂഡൽഹി ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ കാണാതായ ഫോണുകൾ തിരികെക്കിട്ടി. കഴിഞ്ഞ ദിവസം ഹോട്ടൽ മുറിയിൽവച്ചു കാണാതായതാണു ഫോണുകൾ. വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് മത്സരത്തിനായി ന്യൂഡൽഹിയിലെ ദ്വാരകയിൽ താമസിച്ച ഹോട്ടലിൽ തീപിടിത്തമുണ്ടായപ്പോഴാണു ധോണിയുടെ മൂന്നു ഫോണുകൾ നഷ്ടപ്പെട്ടത്. ഫോണുകൾ മുറിയിൽവച്ചു പ്രഭാതഭക്ഷണം കഴിക്കാനായി പോയ താൻ തിരിച്ചെത്തിയപ്പോൾ ഇവ നഷ്ടപ്പെട്ടതായി ധോണി പരാതി നൽകിയിരുന്നു. മുറി വൃത്തിയാക്കാനെത്തിയ ഹോട്ടൽ ജീവനക്കാരിലൊരാൾ ആരുടേതെന്നറിയാതെ ഫോണുകൾ എടുത്തതാണെന്നും ആവശ്യപ്പെട്ടയുടൻ തിരികെ നൽകിയെന്നും പൊലീസ് അറിയിച്ചു. പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Your Rating: