Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളെക്കുറിച്ച് പാട്ടെഴുതി സെറിന വില്യംസ്

SPO-TEN-GSE-2016-US-OPEN---DAY-11

ന്യൂയോർക്ക് ∙ ‘‘അവൾ നിരാശകൾ വിജയങ്ങളാക്കി; ദുഃഖങ്ങൾ സന്തോഷങ്ങളാക്കി; തിരസ്കാരങ്ങൾ അംഗീകാരങ്ങളാക്കി. ആരും വിശ്വസിച്ചില്ലെങ്കിലും അവൾക്കു പ്രശ്നമായിരുന്നില്ല. അവൾക്ക് അവളിൽ വിശ്വാസമായിരുന്നു. ഒന്നിനും അവളെ തടയാനാവില്ല; ഒരാൾക്കും തൊടാനാവില്ല. അവളാണു സ്ത്രീ.’’ – ലൗഡ് സ്പീക്കറിലൂടെ സെറിന വില്യംസിന്റെ വാക്കുകൾ മുഴങ്ങി. ന്യൂയോർക്ക് ഫാഷൻ വീക്കിനോടനുബന്ധിച്ചു സെറിന വില്യംസ് സിഗ്നേച്ചർ സ്റ്റേറ്റ്മെന്റ് കലക്‌ഷനുവേണ്ടിയുള്ള ഷോയിലാണു സെറിന പാടിയത്; അതും സെറിനതന്നെ കുറിച്ച വരികൾ. ‘‘വിമ്പിൾഡനിനുശേഷം ഒളിംപിക്സിന്റെ സമയത്താണു ഞാൻ ഇത് എഴുതിയത്. സ്ത്രീശാക്തീകരണമായിരുന്നു എന്റെ മനസ്സിൽ.’’ – സെറിന പറഞ്ഞു.

Your Rating: