Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലസ്റ്റയർ കുക്ക് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു

Alastair-Cook അലസ്റ്റയർ കുക്ക് (ചിത്രം കടപ്പാട്: റോയിട്ടേഴ്സ്)

ലണ്ടൻ ∙ ‘വ്യക്തിപരമായി സങ്കടകരമെങ്കിലും ടീമിനു നല്ലത്’ എന്ന വിശദീകരണത്തോടെ അലസ്റ്റയർ കുക്ക് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു. യോക്‌ഷർ ബാറ്റ്സ്മാൻ ജോ റൂട്ട് ആയിരിക്കും മുപ്പത്തിരണ്ടുകാരൻ കുക്കിനു പിൻഗാമി. പ്രഖ്യാപനം പിന്നാലെയുണ്ടാവും. ഇംഗ്ലണ്ടിനെ ഏറ്റവുമധികം ടെസ്റ്റ് മൽസരങ്ങളിൽ നയിച്ച കുക്കിന്റെ നായകത്വത്തിൽ 2010നും 2014നും ഇടയിൽ ഇംഗ്ലണ്ട് 69 ഏകദിനങ്ങളും ജയിച്ചു റെക്കോർഡിട്ടു.

ടെസ്റ്റിൽ ഇംഗ്ലണ്ടിനായി ഏറ്റവുമധികം റൺസും (11,057) കുക്കിന്റെ പേരിലാണ്. 2012 ഓഗസ്റ്റിൽ കുക്ക് നായകനായതിനു പിന്നാലെ 2013ലും 2015ലും ആഷസ് പരമ്പര നേടിയ ഇംഗ്ലണ്ട് ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് പരമ്പരകളും ജയിച്ചു. ‘അഞ്ചുവർഷക്കാലം ഇംഗ്ലണ്ടിനെ നയിക്കാനായതു വലിയ നേട്ടമായി കരുതുന്നു. തുടർന്നും ടെസ്റ്റ് കളിക്കാനാണ് ആഗ്രഹം’ – രാജിക്കത്തിൽ കുക്ക് വ്യക്തമാക്കി.

related stories
Your Rating: