Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിസ്ബേൻ ഓപ്പൺ; ദിമിത്രോവിന് കിരീടം

TENNIS-ATP-WTA-AUS

ബ്രിസ്ബേൻ ∙ കെയ് നിഷികോറിയെ തോൽപിച്ചു ബൾഗേറിയൻ താരം ഗ്രിഗർ ദിമിത്രോവിന് ബ്രിസ്ബേൻ ഓപ്പൺ ടെന്നിസ് കിരീടം (6–2, 2–6, 6–3). ലോക അഞ്ചാം നമ്പർ താരമായ നിഷികോറിക്കെതിരെ കഴിഞ്ഞ നാലു മൽസരങ്ങളിൽ ദിമിത്രോവിന്റെ ആദ്യ ജയമാണിത്. ജനുവരി 16നു തുടങ്ങുന്ന ഓസ്ട്രേലിയൻ ഓപ്പണു മുൻപ് ദിമിത്രോവിനു ആത്മവിശ്വാസം നൽകുന്നതാണ് ഈ ജയം. മുൻപു ലോക എട്ടാം റാങ്കിൽ വരെ എത്തിയ ബൾഗേറിയൻ താരം പിന്നീടു 40–ാം സ്ഥാനത്തേക്കു വീണു.