Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെഡറർ– നദാൽ പോരാട്ടം

Laver Cup Tennis റോജർ ഫെഡററും റാഫേൽ നദാലും (ഫയല്‍ ചിത്രം)

ഇന്ത്യൻ വെൽസ്∙ ബിഎൻപി പാരിബ ഓപ്പൺ നാലാം റൗണ്ടിൽ റോജർ ഫെഡറർ–റാഫേൽ നദാൽ പോരാട്ടം. ഫെഡറർ ജയിച്ച ഓസ്ട്രേലിയൻ ഓപ്പണിനു ശേഷം ആദ്യമായാണ് ടെന്നിസ് ലോകത്തെ ഈ രണ്ടു നക്ഷത്രങ്ങളും കൂട്ടിമുട്ടുന്നത്. മൂന്നാം റൗണ്ടിൽ ഫെഡറർ 7–6, 7–6ന് സ്റ്റീവ് ജോൺസണെ തോൽപിച്ചു. ഫെഡറർ 12 എയ്സുകൾ പായിച്ചു. ഫെർണാണ്ടോ വെർദാസ്കോയ്ക്കെതിരെ 6–3, 7–5ന് ജയിച്ചാണു നദാൽ നാലാം റൗണ്ടിലെത്തിയത്. ഇവിടെ മൂന്നു കിരീടം നേടിയിട്ടുള്ള നദാലിന്റെ 50–ാം വിജയമാണിത്. അഞ്ചു തവണ ഇവിടെ ജയിച്ച നൊവാക് ജോക്കോവിച് 2013 ഫൈനലിസ്റ്റ് ജുവാൻ മാർട്ടിൻ ഡെൽ പോട്രോയെ 7–5, 4–6, 6–1ന് തോൽപിച്ചു. നാലാം റൗണ്ടിൽ നിക്ക് കിർഗിയോസാണ് എതിരാളി.