Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ഓയിൽ എക്സ്ട്രാ പ്രീമിയം ടെന്നിസ് ഇന്നുമുതൽ

tennis representational image

തിരുവനന്തപുരം ∙ ഇന്ത്യൻ ഓയിൽ എക്സ്ട്രാ പ്രീമിയം പുരുഷ ടെന്നിസ് സിംഗിൾസിലേക്ക് എട്ട് ഇന്ത്യൻ താരങ്ങൾ യോഗ്യത നേടി. ജയേഷ് പുനഗ്‌ലിയ, കുനാൽ ആനന്ദ്, ഫൈസൽ ഖമർ, ചന്ദ്രിൽ സൂദ്, വിഘ്നേഷ് പെരണമല്ലൂർ, സൂര്യ ആർ. പ്രബോധ്, അൻസു ബുയാൻ, തേജസ് ചൗക്കുൽക്കർ എന്നിവരാണ് പ്രാഥമിക ഘട്ടത്തിലേക്കു കടന്നത്. ഇന്ന് മുതൽ 25 വരെ ട്രിവാൻഡ്രം ടെന്നിസ് ക്ലബ്ബിലെ നാല് കോർട്ടുകളിലായാണ് ടൂർണമെന്റ്.

ഇന്ന് വൈകിട്ട് അഞ്ചിന് ചീഫ്‌സെക്രട്ടറി എസ്.എം.വിജയാനന്ദ് ഉദ്ഘാടനം ചെയ്യും. 15000 യുഎസ് ഡോളറാണ് (പത്തു ലക്ഷം രൂപ) സമ്മാനത്തുക. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, കായിക യുവജനക്ഷേമ ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ടൂർണമെന്റ്. ഇന്ത്യ, ജർമനി, ഹോങ്കോങ് എന്നിവിടങ്ങളിൽനിന്നുള്ള കളിക്കാർ പങ്കെടുക്കുന്നുണ്ട്. പ്രവേശനം സൗജന്യം.

Your Rating: