Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെന്നിസ്: ത്രിഷ സെമിയിൽ

Thrisha

തിരുവനന്തപുരം ∙ ബെംഗളൂരുവിൽ നടക്കുന്ന അഖിലേന്ത്യാ വനിതാ റാങ്കിങ് ടെന്നിസ് ടൂർണമെന്റിൽ ടോപ് സീഡുകളെ തകർത്ത് തിരുവനന്തപുരംകാരി ത്രിഷ വിനോദ് സെമിയിലെത്തി. പതിനഞ്ചുകാരിയായ ത്രിഷയുടെ ആദ്യ അഖിലേന്ത്യാ വനിതാ ടൂർണമെന്റാണിത്. മഹാരാഷ്ട്രയിൽ നിന്നുള്ള സീഡഡ് താരം പ്രഗതി സോളങ്കാറിനെ 6–2, 6–1നു തകർത്തു. തമിഴ്നാടിന്റെ ഒന്നാം സീഡ് ശ്വേത ശ്രീഹരിയാണ് ഇന്നു സെമിയിൽ ത്രിഷയുടെ എതിരാളി. തലസ്ഥാനത്തു നിന്നുള്ള താരമായ ത്രിഷ വിനോദ് ട്രിവാൻഡ്രം ടെന്നിസ് ക്ലബ്ബിൽ അടുത്തിടെ നടന്ന ടൂർണമെന്റിൽ കിരീടം ചൂടിയിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.