Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴകുള്ള ശസ്ത്രക്രിയ

thomas-varghese ഡോ. തോമസ് വറുഗീസ്

പ്രമുഖ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥയായിരുന്നു അവർ. സുന്ദരി! അവിവാഹിത! നല്ല പ്രതിഫലമുള്ള ജോലി. തൈറോയ്ഡ് വീക്കം എന്ന ഒറ്റ കുഴപ്പം മാത്രം. അത് ശസ്ത്രക്രിയയിലൂടെ ഭേദമാക്കാം. പക്ഷേ,, കഴുത്തിനു മുൻവശത്ത് കാലാകാലങ്ങളോളം ശസ്ത്രക്രിയയുടെ മുറിപ്പാടുകൾ അവശേഷിക്കും എന്ന പേടി അവരെ പിന്നോട്ടു വലിച്ചു കൊണ്ടിരുന്നു. മുഴ നീക്കാനായി പാലാരിവട്ടം റിനൈ മെഡ്സിറ്റിയിലെ ഒങ്കോളജിസ്റ്റ് ഡോ.തോമസ് വറുഗീസിന്റെ അടുത്തെത്തുമ്പോൾ യുവതിക്ക് ഒറ്റ ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ– മുഴ നീക്കിയതിന്റെ പാടുകൾ കാണാത്ത വിധത്തിൽ ശസ്ത്രക്രിയ .അതു ചെയ്തു തരാനാവുമോ എന്ന് അവർ ഡോക്ടറോടു തുറന്നു ചോദിച്ചു.

കഴുത്തിനു മുൻ വശത്തുണ്ടാക്കുന്ന മുറിവിലൂടെയാണ് തൈറോയ്ഡ് മുഴകൾ നീക്കം ചെയ്തു വന്നിരുന്നത്. തന്റെ മുന്നിലിരിക്കുന്ന യുവതിയുടെ ആഗ്രഹം പൂർത്തിയാവണമെങ്കിൽ അതു വരെയുള്ള വഴിയിൽ നിന്നു മാറി സഞ്ചരിക്കേണ്ടി വരുമെന്ന് തോമസ് വറുഗീസ് തിരിച്ചറിഞ്ഞു. ഫലം–പത്തു വർഷത്തിനിപ്പുറം ലോകം മുഴുവൻ അംഗീകരിച്ചു കഴിഞ്ഞ തോമസ് ടെക്നിക് ഇൻ തൈറോയ്ഡ് സർജറി. കഴുത്തിൽ ഒരു പാടു പോലും ഇല്ലാതെ, ശസ്ത്രക്രിയകൾ പൂർത്തിയാക്കിയവരുടെ എണ്ണം ഇന്ന് 1500 ൽ എത്തി നിൽക്കുന്നു.

വളർച്ചയുൾപ്പെടെ ഓരോ പ്രവർത്തനവും നിയന്ത്രിക്കാനുള്ള ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നതിനാൽ മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. നാക്കിനു പിന്നിലായിരിക്കും ജനനത്തിനു മുമ്പ് ഈ ഗ്രന്ഥിയുടെ സ്ഥാനം. പിന്നീട് ഇത് അന്നാളത്തിനടുത്തേക്ക് എത്തപ്പെടും. തൈറോയ്ഡ് ഗ്രന്ഥിയിൽ പല പ്രായത്തിലും മുഴകൾ വരാം. പലപ്പോഴും ഇവ നിരുപദ്രവകാരികളാണ്. അതുകൊണ്ടു തന്നെ പണ്ടൊന്നും പെട്ടെന്ന് ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാർ ഉപദേശിക്കാറില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല സ്ഥിതിയെന്ന് തോമസ് വറുഗീസ് പറഞ്ഞു. ഈ മുഴകൾ എന്തായാലും വലുതാവും. അസാധാരണ വലുപ്പമാവുമ്പോൾ നീക്കം ചെയ്യേണ്ടിയും വരും.

130 വർഷം മുമ്പാണ് തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴ ആദ്യമായി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ജർമൻ ഡോക്ടറായ കൊഹെർ അന്നു കണ്ടെത്തിയ ശസ്ത്രക്രിയാ പ്രശ്നങ്ങളിൽ നിന്ന് ഇന്നും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഏറ്റവും സുരക്ഷിതമായ ശസ്ത്രക്രിയയായി ഇതു മാറിയിട്ടുണ്ടെങ്കിലും ചില പോരായ്മകൾ നിലനിൽക്കുന്നു. ശബ്ദം തരുന്ന ഞരമ്പുകൾ, ഗ്രന്ഥിയിലേക്ക് രക്തം എത്തിക്കുന്ന ഞരമ്പുകൾ, ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കുന്ന ഞരമ്പുകൾ എന്നിവയ്ക്ക് പരുക്കു പറ്റാം. അതിനുള്ള സാധ്യത പണ്ട് 60% ആയിരുന്നെങ്കിൽ ഇന്ന് 10% ആയി കുറഞ്ഞു എന്നു മാത്രം. കഴുത്തിനു മുൻവശത്ത് ആജീവനാന്തം സൃഷ്ടിക്കപ്പെടുന്ന മുറിപ്പാടാണ് പിന്നീടുള്ള ഏറ്റവും വലിയ പ്രശ്നം. ഈ പ്രശ്നത്തിന്റെ വേരറുക്കുന്നതായിരുന്നു തോമസ് വറുഗീസിന്റെ കണ്ടെത്തൽ.

∙ തോമസ് ടെക്നിക്ക്

കഴുത്തിന്റെ മുൻവശത്തല്ല തൈറോയ്ഡ് ഗ്രന്ഥികളുടെ സ്ഥാനം എന്ന തിരിച്ചറിവിലാണ് തോമസ് ടെക്നിക്കിന്റെ തുടക്കം. മുൻവശത്ത് സ്ഥിതി ചെയ്യാത്ത ഗ്രന്ഥിയിലെ ശസ്ത്രക്രിയയ്ക്കായി എന്തിന് കഴുത്തിന്റെ മുൻവശത്ത് കത്തി വയ്ക്കുന്നു ? ഈ ചിന്തയിലാണ് പുതിയ രീതികൾ ഉടലെടുത്തത്. കഴുത്തിന്റെ ഇടതു വശത്ത് ഉണ്ടാക്കുന്ന മുറിവിലൂടെ വലതു വശത്തുള്ള മുഴയും വലതു വശത്തുണ്ടാക്കുന്ന മുറിവിലൂടെ ഇടതു വശത്തെ മുഴയും നീക്കം ചെയ്യാനാവും എന്ന തോമസ് വർഗീസിന്റെ കണ്ടെത്തൽ യഥാർഥത്തിൽ തൈറോയ് ശസ്ത്രക്രിയയിലെ ഒരു വിപ്ളവം തന്നെയായിരുന്നു.

ശസ്ത്രക്രിയയ്ക്കു ശേഷം ജീവിത കാലം മുഴുവൻ കഴുത്തിനു മുന്നിലെ മുറിപ്പാടുമായി കഴിയേണ്ടിയിരുന്ന അവസ്ഥയ്ക്കാണ് മാറ്റം തോമസ് വർഗീസ് മാറ്റം വരുത്തിയത്. കഴുത്തിന്റെ ഇരു വശങ്ങളിലും ദൈവം മനുഷ്യന് ആവശ്യം പോലെ മടക്കുകൾ സമ്മാനിച്ചിട്ടുണ്ട്. ‘ലാംഗേഴ്സ് ലൈൻസ്’ എന്ന പേരിൽ അറിയപ്പെടുന്ന ശരീരത്തിലെ ഈ സ്വാഭാവിക മടക്കുകൾ വഴി തന്നെ ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞാൽ മുറിപ്പാടുകൾ കണ്ടെത്താൻ സാധിക്കില്ല.

തോമസ് വറുഗീസ് ആവിഷ്കരിച്ച ഈ ആധുനിക രീതിയിലൂടെ ശസ്ത്രക്രിയ പൂർത്തിയാക്കിയവരുടെ എണ്ണം 1500 കടന്നു കഴിഞ്ഞു. അക്കൂട്ടത്തിൽ എട്ടു വയസുകാരൻ തൊട്ട് എൺപത്തിയഞ്ചുകാരി വരെയുണ്ട്