sections
MORE

ചോദ്യങ്ങൾ ഉയർത്തി ‘പത്മവ്യൂഹത്തിലെ അഭിമന്യു’

Abhimanyu-Movie
സൈമൺ ബ്രിട്ടോയും ആകാശ് ആര്യനും
SHARE

വാട്സാപ് കൂട്ടായ്മകൾ നാടിന്റെ നാനാഭാഗങ്ങളിലും സാമൂഹിക സേവനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നതിനെക്കുറിച്ച് നാം ഏറെ കേട്ടിട്ടുണ്ട്. ഇവിടെയിതാ ഒരു പറ്റം ചെറുപ്പക്കാർ ചേർന്ന് സമൂഹത്തിനു ഗുണപാഠമാകേണ്ട  വിഷയത്തെ മുൻ നിർത്തി  സിനിമ നിർമിച്ചിരിക്കുന്നു. കോഴിക്കോട് കേന്ദ്രമാക്കി കേരളത്തിനകത്തും പുറത്തുമുള്ള ചുവപ്പിന്റെ കൂട്ടൂകാർ ചേർന്നുള്ള വാട്സാപ് കൂട്ടായ്മയായ റെഡ് മലബാർ കൊമ്രേഡ് സെൽ (ആർഎംസിസി) ആണ് മാർച്ച് ഒന്നിനു തിയറ്ററുകളിലെത്തുന്ന ‘പത്മവ്യൂഹത്തിലെ അഭിമന്യു’ എന്ന സിനിമ യുടെ നിർമാതാക്കൾ.

കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച,  അഭിമന്യുവിന്റെ അരുംകൊലയെ തുടർന്നാണ് ഇടതുപക്ഷ സഹയാത്രികരായ ആർഎംസിസി യിലെ അംഗങ്ങൾ ചേർന്ന് കൊലപാതക രാഷ്ട്രീയത്തിനെതിരായ പ്രതികരണമെന്ന നിലയിൽ അഭിമന്യുവിന്റെ ജീവിതം സിനിമയാക്കാൻ തീരുമാനിച്ചത്. അഭിമന്യു കൊല്ലപ്പെട്ടു മൂന്ന് ദിവസത്തിനു ശേഷം കോഴിക്കോട്ട് സമ്മേളിച്ച ഈ കൂട്ടായ്മയിലെ അംഗങ്ങളായ വിനീഷ് ആരാധ്യ, സുനിൽദത്ത്, ഹാറൂൺ റഷീദ്, ഇസ്മായിൽ കാവിൽ എന്നിവരുടെ ആലോചനയിൽ നിന്നാണ് ഈ സിനിമ ഉണ്ടാകുന്നത്. സിനിമയിൽ നവാഗതനായ വിനീഷ് ആരാധ്യയാണ് ഇതിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ആർഎംസിസി അംഗങ്ങളായ കേരളത്തിനകത്തും പുറത്തുമുള്ള 500–ഓളം പേർ‌ ചേർന്നാണ് 80 ലക്ഷം രൂപ ചെലവഴിച്ച്  സിനിമ പൂർത്തിയാക്കിയത്.  കോഴിക്കോട്, എറണാകുളം, വട്ടവട എന്നിവിടങ്ങളിലായിരുന്നു സിനിമ ചിത്രീകരിച്ചത്.

സിനിമയിൽ അഭിമന്യുവായി പുതുമുഖമായ ആകാശ് ആര്യനാണ് വേഷമിട്ടിരിക്കുന്നത്. അഭിമന്യുവിന്റെ അച്ഛനായി ഇന്ദ്രൻസും അമ്മയായി ജെ. ശൈലജയും അഭിനയിക്കുന്നു. ഈയിടെ അന്തരിച്ച പഴയ എസ്എഫ്ഐ നേതാവ് സൈമൺ ബ്രിട്ടോയും കുടുംബവും അവരായി തന്നെ ഈ സിനിമയിൽ വേഷമിടുന്നുണ്ട്. സോനാ നായർ, ഡോ. നിഖില, ഭാഗ്യശ്രീ, വിമൽ, സംഘമിത്ര, അനൂപ് ചന്ദ്രൻ, മോഹൻ, അയ്‍രൂർ, നൗഷാദ് ഇമ്പ്രാഹിം, സ്വരൂപ്, നാസർ ചെമ്മാട്, മണിദാസ്, ഷൈജു, അമൽ ആനന്ദ്, ആദിത്യൻ തിരുമന, ആനന്ദ്, ശ്രുതി, സ്നേഹ കുമാർ, ശ്രുതി വൈശാഖ്, ഒലീന ജയൻ, മാസ്റ്റർ സൂര്യകിരൺ, മാസ്റ്റർ വിഷ്ണുദത്ത് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ ഷാജി ജേക്കബ് (ക്യാമറ), അജയ് ഗോപാൽ, രമേശ് കാവിൽ, സി.പി. അബൂബക്കർ (ഗാനങ്ങൾ), അജയ് ഗോപാൽ(സംഗീതം) എന്നിവരാണ് പിന്നണിയിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA