ADVERTISEMENT

മകന്റെ വിവാഹം ഉറപ്പിച്ചപ്പോൾ മുതൽ അതിഥികൾക്കെന്തു സമ്മാനം നൽകണമെന്നായിരുന്നു പ്രവാസി എഴുത്തുകാരനായ അഷ്‌റഫ് പേങ്ങാട്ടയിലിന്റെ ആലോചന. ചോക്ലേറ്റ് മുതൽ ചെറുസമ്മാനങ്ങൾ വരെ ആലോചിച്ചു. ഒടുവിൽ എഴുത്തുകാരനായ അഷ്റഫിന്റെ ചിന്ത പുസ്തകത്തിൽ എത്തി. ക്ഷണക്കത്തിനും വിവാഹപത്രികയ്ക്കും പകരം ക്ഷണപുസ്തകം. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു’ നോവൽ ക്ഷണപുസ്തകമായി. പുസ്തകത്തിന്റെ പുറംചട്ടയിലും പിൻചട്ടയിലും വിവാഹക്ഷണക്കത്ത്. 

മകൻ അബ്ദുള്ളയുടെയും തൃശൂർ വടക്കാഞ്ചേരി സ്വദേശിനി അബിത ബഷീറിന്റെയും വിവാഹമാണു പുസ്തകത്തിലൂടെ ക്ഷണിക്കുന്നത്. 

ക്ഷണപുസ്തകത്തിലെത്തിനായി  ബഷീറിന്റെ പുസ്തകം മതിയെന്ന് അഷ്റഫ് ആദ്യമേ തീരുമാനിച്ചിരുന്നു. ‘പാത്തുമ്മായുടെ ആടി’നായിരുന്നു ആദ്യം നറുക്കുവീണത്. പിന്നീട് എഴുത്തുകാരൻ‍ റഫീക് അഹമ്മദിന്റെ നിർദേശപ്രകാരമാണ് ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു’ ക്ഷണപുസ്തകമായി തിരഞ്ഞെടുത്തത്. ഏപ്രിൽ ഏഴിനാണ് വിവാഹം. തൃശൂർ കുന്നംകുളം സ്വദേശിയായ അഷ്റഫ് ഗൾഫിൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com