ADVERTISEMENT

സമീപകാലത്ത് വായിച്ച ഏറ്റവും മികച്ച രണ്ടു പുസ്തകങ്ങളെപ്പറ്റിയാണ്. അതിൽ ആദ്യത്തേത് ‘ബേഡ്സ് ഓഫ് കേരള’യാണ്. 1957ൽ ഖണ്ഡശയായി പ്രസിദ്ധീകരിക്കുകയും 1958ൽ പുസ്തകമാവുകയും ചെയ്ത, കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിന്റെ ഇംഗ്ലിഷ് പരിഭാഷയാണിത്. കേരള സാഹിത്യ അക്കാദമി ആദ്യമായി പ്രസിദ്ധീകരിച്ചതും അവർ പ്രസിദ്ധീകരിച്ചതിൽ ഏറ്റവും മികച്ച പുസ്തകങ്ങളിൽ ഒന്നുമാണ് ‘കേരളത്തിലെ പക്ഷികൾ.’ പ്രഫ.കെ.കെ.നീലകണ്ഠൻ എന്ന ഇന്ദുചൂഡനാണ് പുസ്തകത്തിന്റെ കർത്താവ്. ഉമാസതീശനാണ് ഇംഗ്ലിഷ് പരിഭാഷ. ഇതും കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചതാണ്. മുദ്രണ കലയുടെ ഏറ്റവും മഹത്തായ ഉദാഹരണമായി ഈ പുസ്തകത്തെ കാണുന്നു.

മറ്റൊന്ന് എം.പി.വീരേന്ദ്രകുമാറിന്റെ ‘വരളുന്ന ഭൂമി, വറ്റാതെ ഗാന്ധി’ എന്ന ലേഖന സമാഹാരമാണ്. പ്രകൃതി സംരക്ഷണത്തെ കുറിച്ച് പലകാലങ്ങളിലായി എഴുതിയ മികച്ച ലേഖനങ്ങളുടെ സമാഹാരമാണിത്. മികച്ച നിരീക്ഷണങ്ങളുള്ള പുസ്തകം. 

Content Highlights: Birds of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com