ADVERTISEMENT

തിരുവിതാംകൂർ-കൊച്ചിയിൽ നിന്നുള്ള പനമ്പിള്ളി ഗോവിന്ദമേനോൻ, പട്ടം താണുപിള്ള, പി.എസ്. നടരാജപിള്ള, കെ.എ. മുഹമ്മദ്, ആർ. ശങ്കർ, ആനി മസ്ക്രീൻ, പി.ടി. ചാക്കോ, മദ്രാസിൽ നിന്നുള്ള ദാക്ഷായണി വേലായുധൻ, അമ്മു സ്വാമിനാഥൻ, പി. കുഞ്ഞിരാമൻ, ബി. പോക്കർ, എ. കരുണാകര മേനോൻ യുണൈറ്റഡ് പ്രോവിൻസിൽ നിന്നുള്ള ഡോ. ജോൺ മത്തായി എന്നിവരാണ് ഭരണഘടനയിൽ ഒപ്പിട്ട 13 മലയാളികൾ. ആർ.വി. തോമസ് (തിരുവിതാംകൂർ), ഇ. ജോൺ ഫീലിപ്പോസ് (തിരു-കൊച്ചി), കെ. മാധവമേനോൻ (മദ്രാസ്), സർദാർ കെ.എം. പണിക്കർ (ബിക്കാനിർ) എന്നീ മലയാളി അംഗങ്ങൾ ഒപ്പിടുന്നതിനു മുൻപ് രാജിവച്ചു.ആർ.വി. തോമസ് തിരുവിതാംകൂർ നിയമസഭാ പ്രസിഡന്റായതിനെ തുടർന്നും ഇ. ജോൺ ഫീലിപ്പോസ് തിരു - കൊച്ചി മന്ത്രിസഭയിൽ ചേർന്നതിനെ തുടർന്നും കെ. മാധവ മേനോൻ മന്ത്രിയായതിനെ തുടർന്നും സർദാർ കെ.എം. പണിക്കർ  ബിക്കാനിർ പ്രധാനമന്ത്രി (ദിവാൻ) പദവിയിൽ നിന്നു മാറിയതിനാലുമാണ് സഭ അംഗത്വം രാജി വച്ചത്.  തിരുവിതാംകൂറിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട എ. അച്യുതൻ തിരുവിതാംകൂർ മന്ത്രിസഭയിൽ ചേർന്നതിനാൽ അംഗത്വം സ്വീകരിച്ചില്ല

constitution-of-india-malayali-signatures-2
constitution-of-india-malayali-signatures-1
English Summary:

Unsung Heroes: Malayali Constitution signatories significantly contributed to India's founding document. Thirteen Malayalis signed the Constitution, demonstrating the substantial role of Kerala in shaping the nation's future.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com