Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിവർണം ഉയരെ, ഉയരെ...

രാജ്യത്തെ ഏറ്റവും വലിയ ത്രിവർണ കൊടിമരം - ജാർഖണ്ഡിലെ റാഞ്ചി പഹാഡി മന്ദിറിൽ രാജ്യത്തെ ഏറ്റവും വലിയ ത്രിവർണ കൊടിമരം - ജാർഖണ്ഡിലെ റാഞ്ചി പഹാഡി മന്ദിറിൽ

ദേശസ്നേഹത്തിന്റെ കെടാത്ത ഓർമകളുമായി വീണ്ടും സ്വാതന്ത്യദിനം ത്രിവർണ പതാകകൾ രാജ്യമെങ്ങും പാറിക്കളിക്കുമ്പോൾ മനസ്സിൽ ദേശീയതയുടെയും മാനവികതയുടെയും മന്ത്രങ്ങൾക്കു ബിഗ് സല്യൂട്ടുമായി രാജ്യത്തെ ഏറ്റവും വലിയ ത്രിവർണ കൊടിമരം ജാർഖണ്ഡിലെ റാഞ്ചി പഹാഡി മന്ദിറിൽ തലയുയർത്തി നിൽക്കുന്നു.

റാഞ്ചി നഗരത്തിൽനിന്നു മൂന്നര കിലോമീറ്റർ അകലെ പഹാഡി ക്ഷേത്ര പരിസരത്ത് 293 അടിയുടെ തലയെടുപ്പുള്ള രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടിമരം കഴിഞ്ഞ ജനുവരി 23നു കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീഖറാണ് രാജ്യത്തിനു സമർപ്പിച്ചത്. ജാർഖണ്ഡ് ടൂറിസം വകുപ്പ് വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ച റാഞ്ചിയിലെ പഹാഡി മന്ദിർ ശിവക്ഷേത്രത്തിലെ ഇരുപത്തഞ്ച് ഏക്കർ വരുന്ന കുന്നിനു നടുവിൽ ഇന്ത്യൻ ദേശീയതയ്ക്കു തിളക്കവുമായി രാജ്യത്തെ ഏറ്റവും ഉയരംകൂടിയ കൊടിമരം ത്രിവർണനിറത്തിൽ ശോഭിക്കുന്നു.

ഹരിയാനയിലെ ഫരീദാബാദിലെ കൊടിമരമായിരുന്നു ഇതിനു മുൻപു വരെ രാജ്യത്ത് ഏറ്റവും ഉയരംകൂടിയത്. 253 അടി ഉയരമുള്ള കൊടിമരത്തെ മറികടന്നാണു റാഞ്ചിയിലെ പഹാഡി മുൻപനായത്. അത്യാധുനിക സാങ്കേതിക സഹായത്തോടെ കൂറ്റൻ കൊടിമരം നിർമിക്കാൻ ചെലവഴിച്ചത് ഒന്നേകാൽകോടി രൂപ. 120 തൊഴിലാളികൾ നാൽപതു ദിവസം രാപകൽ അധ്വാനിച്ചാണു നിർമാണം പൂർത്തിയാക്കിയത്. 1947 മുതൽ പഹാഡി ക്ഷേത്രപരിസരത്തു കൊടിമരമുണ്ട്. ചുവപ്പുകോട്ടയിൽ ജവാഹർലാൽ നെഹ്റു ദേശീയപതാക ഉയർത്തിയതിനൊപ്പം സ്വാതന്ത്ര്യസമരസേനാനികൾ പഹാഡിയിലും ത്രിവർണപതാക ഉയർത്തി, ബ്രിട്ടിഷ് ഭരണത്തിൽനിന്നു മോചനം പ്രഖ്യാപിച്ചിരുന്നു. അന്നുമുതൽ എല്ലാവർഷവും റിപ്പബ്ലിക്, സ്വാതന്ത്ര്യ ദിനങ്ങളിൽ പഹാഡി ക്ഷേത്രപരിസരത്തു തുടങ്ങിയ ദേശീയപതാക ഉയർത്തലിനു നാളതു മുടക്കംവന്നിട്ടുമില്ല. 66 അടി വീതിയും 99 അടി നീളവുമുള്ള കൂറ്റൻ ദേശീയപതാകയാണ് പഹാഡി കുന്നിനു മുകളിലെ കൂറ്റൻ കൊടിമരത്തിൽ പാറിക്കളിക്കുന്നത്. പ്രതിവർഷം 25 ലക്ഷം രൂപയാണു ദേശീയപതാകയുടെയും കൊടിമരത്തിന്റെയും പരിപാലനത്തിനും സംരക്ഷണത്തിനുമായി പഹാഡി മന്ദിർ വികാസ് സമിതി മാറ്റിവച്ചിരിക്കുന്നത്.

പതാക ഉയർത്തുന്നതിനും താഴ്ത്തുന്നതിനും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും പഹാഡി മന്ദിറിൽ ഒരുക്കിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലുപ്പമുള്ള ത്രിവർണ കൊടിമരങ്ങൾ

1. റാഞ്ചി(ജാർഖണ്ഡ്), ഉയരം: 293 അടി, കൊടിയേറ്റം: ജനുവരി 23, 2016, ചെലവ്: 1.25 കോടി രൂപ

2. ഹെദരാബാദ്(തെലങ്കാന), ഉയരം: 291 അടി, കൊടിയേറ്റം: ജൂൺ 2, 2016, ചെലവ്: 3 കോടി

3. റായ്പൂർ(ഛത്തീസ്ഗഡ്), ഉയരം: 269 അടി, കൊടിയേറ്റം: ഏപ്രിൽ 30, 2016, ചെലവ്: 1.10 കോടി

4. ഫരീദാബാദ്(ഹരിയാന), ഉയരം: 250 അടി, കൊടിയേറ്റം: മാർച്ച് 3, 2015, ചെലവ്: 75 ലക്ഷം

5. കൊണാട്ട് പ്ലേസ്‍(ഡൽഹി), ഉയരം: 207 അടി, കൊടിയേറ്റം: മാർച്ച് 7, 2014, ചെലവ്: 45 ലക്ഷം

6. ലക്നൗ(ഉത്തർപ്രദേശ്), ഉയരം: 207 അടി, കൊടിയേറ്റം: നവംബർ 22, 2015, ചെലവ്: 1.25 കോടി 

related stories
Your Rating: