‘അനുരാഗ ഗാനം പോലെ...’ ആ യാത്രാമൊഴി; ബോച്ചെയോട് ഹണി റോസിന് പറയാനുണ്ട് – വായന പോയവാരം
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
‘കല’ക്കീട്ടോ! സ്വർണക്കപ്പ് തൃശൂരിന്, കാത്തിരിപ്പ് കാൽനൂറ്റാണ്ട്; തൊട്ടുപിന്നിൽ പാലക്കാടും കണ്ണൂരും
63 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂർ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്.
പൂർണരൂപം വായിക്കാം...
അടുപ്പക്കാരുടെ ജയേട്ടൻ; ‘അനുരാഗ ഗാനം പോലെ...’ ആ യാത്രാമൊഴി
‘നിറം’ എന്ന സിനിമയിലെ ‘പ്രായം നമ്മില്‍ മോഹം നല്‍കി’ എന്ന പക്കാ യൂത്ത് അടിച്ചുപൊളി പാട്ട് പാടുമ്പോള്‍ ജയചന്ദ്രന് പ്രായം 55 വയസ്സ്. ശബ്ദമാധുര്യം കൊണ്ട് യേശുദാസിന്റെ അടുത്തെത്താന്‍ കഴിയില്ലെന്ന ഉറച്ചബോധ്യം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടുതന്നെ ഭാവസാന്ദ്രതയിലും ആലാപനത്തിന്റെ ആഴം കൊണ്ടും ദാസിനോളം തലപ്പൊക്കമുളള ഗായകനായി ജയചന്ദ്രന്‍.
പൂർണരൂപം വായിക്കാം...
ദ്വയാർഥം എന്നോടു വേണ്ട; ബോച്ചെയോട് ഹണി റോസിന് പറയാനുണ്ട്
മുൻപ് ബോബി ചെമ്മണ്ണൂരിന്റെ പേര് പറയാതിരുന്നത് ഭയം കൊണ്ടല്ല. നിയമപ്രശ്നങ്ങൾ പരിഗണിച്ചാണ് അത്തരമൊരു കാര്യത്തിൽ ശ്രദ്ധ പുലർത്തിയത്. അതുകൊണ്ടാണ് മുൻപ് അദ്ദേഹത്തിന്റെ പേര് പരാമർശിക്കാതെ ഇരുന്നതെന്നും ഹണി റോസ്
പൂർണരൂപം വായിക്കാം...
ജനറേഷൻ ആൽഫ ഇനിയില്ല; ജനുവരി ഒന്നു മുതൽ പിറന്നു വീഴുന്നവർ ജനറേഷൻ ബീറ്റ, പ്രത്യേകതകൾ അറിയാം
2025 മുതൽ 2039 വരെ ജനിക്കാൻ പോകുന്ന തലമുറ ആയിരിക്കും ബീറ്റ ജനറേഷൻ എന്ന് അറിയപ്പെടുക. മില്ലേനിയൽസിലെ ഇളമുറക്കാരുടെയും ജെൻസീ തലമുറയിലെ മുതിർന്നവരുടെയും കുട്ടികളായിരിക്കും ബീറ്റ ജനറേഷനിൽ ഉൾപ്പെടുക.
പൂർണരൂപം വായിക്കാം...
ദിവസവും രാവിലെ ചൂട് നാരങ്ങാവെള്ളം കുടിച്ചാൽ
നാരങ്ങാവെള്ളം അമ്ലഗുണമുള്ളതാണ്. പിഎച്ചിന്റെ അളവ് നിയന്ത്രിക്കാൻ നാരങ്ങാവെള്ളം സഹായിക്കും. ഊർജനില, ശരീരഭാരം, സൗഖ്യം ഇവയ്ക്കെല്ലാം പിഎച്ചിന്റെ സന്തുലനം ആവശ്യമാണ്.
പൂർണരൂപം വായിക്കാം...
വർക് ഫ്രം ഹോം മടുത്തപ്പോൾ എംബിഎ; ആദ്യ ശ്രമത്തിൽ ‘ക്യാറ്റ്’ നേടി സായികൃഷ്ണ
ഇംഗ്ലിഷ് ക്ലാസിൽ പഠിച്ച റോബർട്ട് ഫ്രോസ്റ്റിന്റെ ‘റോഡ് നോട്ട് ടേക്കൺ’ കവിതയിലെ ഈ അവസാന വരികൾ ബി.സായികൃഷ്ണ സ്വന്തം ജീവിതത്തിൽ പരീക്ഷിച്ചുനോക്കി. ഇംഗ്ലിഷ് സാഹിത്യത്തിൽ ഡിഗ്രിയും പിജിയും നേടിയ ആൾ അങ്ങനെയാണ് ഐഐഎം ക്യാറ്റ് എഴുതിയത്.
പൂർണരൂപം വായിക്കാം...
ചൂടിന് പ്രവേശനമില്ല, പുതുമകൾ നിരവധി: ആലപ്പുഴയിൽ ഇങ്ങനെ മറ്റൊരു വീടില്ല
ഞങ്ങൾ ജോലിസംബന്ധമായി ബെംഗളുരുവിലാണ് താമസം. നാട്ടിൽ ഒരു വെക്കേഷൻ ഹോം വേണം എന്നുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു വീട് നിർമിച്ചത്. പ്രധാനമായും നല്ല കാറ്റും വെളിച്ചവുമുള്ള ഒരു വീട് എന്നതായിരുന്നു ആഗ്രഹം.
പൂർണരൂപം വായിക്കാം...
വരൂ; ഓർമകളുടെ ചിത്രശാലയിലേക്ക്, ചോര പൊടിയുന്ന മുറിവുകളിലേക്ക്
ചിത്രങ്ങൾ, നിറങ്ങൾ ഇപ്പോഴും അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. പൂർണമായും മാഞ്ഞുപോകാതെ. അതിന്റെ കൂടി തെളിവാണ് 'മെമ്മറീസ് ഓഫ് ഡിസ്റ്റന്റ് മൗണ്ടൻസ്' എന്ന പുതിയ പുസ്തകം. വാക്കുകളും വർണങ്ങളും നിറയുന്ന അപൂർവ പുസ്തകം
പൂർണരൂപം വായിക്കാം...
ഇന്ത്യൻ പ്ലേറ്റ് നീങ്ങുന്നു, ഹിമാലയത്തിന്റെ ഉയരം കൂടുന്നു; നേപ്പാളിലെ ഭൂകമ്പം ‘നോർമൽ ഫോൾട്ട്’
ഇത്തവണ നേപ്പാളിൽ ഉണ്ടായത് നോർമൽ ഫോൾട്ട് മെക്കാനിസം ആണ്. പ്ലേറ്റുകൾ ചെറുതായി അകന്നുമാറിയതാണ്. അതിനാൽ തന്നെ വലിയ ആഘാതങ്ങൾ ഉണ്ടാകില്ല. എന്നാൽ 2015ൽ നേപ്പാളിൽ ഉണ്ടായത് ത്രസ്റ്റ് മെക്കാനിസം ആണ്.
പൂർണരൂപം വായിക്കാം...
പുറത്തുനിന്ന് വാങ്ങിയത് 2 പശുക്കുട്ടികളെ; വളർന്നത് 30 എണ്ണത്തിലേക്ക്; ഇത് കർഷകയായ വെറ്ററിനറി ഡോക്ടർ
2002ൽ പഠനം പൂർത്തിയാക്കിയ ശേഷം സർവീസിൽ പ്രവേശിച്ചെങ്കിലും വിവാഹത്തിനും കുട്ടിയുടെ ജനനത്തിനും ശേഷം 2004ലാണ് ലിനി തന്റെ ഇഷ്ടമേഖലയായ പശു വളർത്തലിലേക്ക് കടക്കുന്നത്.
പൂർണരൂപം വായിക്കാം...
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്