കരിമലയെക്കാൾ കഠിനം ശബരിപാത; സോളർ എത്രമാത്രം ലാഭകരം? – വായന പോയവാരം

Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
കരിമലയെക്കാൾ കഠിനം ശബരിപാത: റെഡ് സിഗ്നൽ മാറുന്നില്ല

ശബരിപാതയുടെ പദ്ധതിച്ചെലവ് 1997ല്‍ 540 കോടി രൂപയായിരുന്നു. നിര്‍മാണം നീണ്ടതോടെ 2017ല്‍ 2,815 കോടി രൂപയായി. സ്ഥലമേറ്റെടുക്കുന്നതിലും പദ്ധതിയുടെ ചെലവു പങ്കിടുന്ന കാര്യത്തിലും തീരുമാനം വൈകിയതോടെ 2019ല്‍ റെയില്‍വേ പദ്ധതി മരവിപ്പിക്കുകയായിരുന്നു.
പൂർണരൂപം വായിക്കാം...
സോളർ എങ്ങനെ വീട്ടിൽ സ്ഥാപിക്കാം? എത്രമാത്രം ലാഭകരം?

ലക്ഷങ്ങൾ ചെലവുള്ള സോളറിലേക്ക് എടുത്തുചാടും മുൻപ് എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്? സോളർ നിലയം സ്ഥാപിക്കുന്നതിൽ വർഷങ്ങൾ പാരമ്പര്യമുള്ള കമ്പനികളും സോളർ സ്ഥാപിച്ച വീട്ടുടമകളും, ഇതിനായി പഠനങ്ങൾ നടത്തുന്നവരും നൽകിയ അനുഭവങ്ങളും മുന്നറിയിപ്പുകളും പങ്കുവയ്ക്കുകയാണിവിടെ.
പൂർണരൂപം വായിക്കാം...
ഗിറിനെ പോലെയല്ല, ഗിർ ആവണം; ലക്ഷ്യം 600 ലീറ്റർ പാൽ; ജനറൽ മാനേജരുടെ ഡെയറി ഫാം

ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും മറ്റു ഭക്ഷ്യോൽപന്നങ്ങളും മരുന്നുകളും ഒരുമിച്ചു മൊത്തവിലയ്ക്കു വാങ്ങുന്നതാണ് ആനന്ദിന്റെ രീതി. ഒരു മാസം 130 ചാക്ക് കാലിത്തീറ്റയാണ് ഫാമില്‍ ആവശ്യം. ഇത്രയും ഒന്നിച്ചു വാങ്ങുമ്പോള്‍ ചാക്കിന് 100 രൂപ വച്ച് 13,000 രൂപയോളം ലാഭിക്കാനാകുന്നുണ്ട്.
പൂർണരൂപം വായിക്കാം...
പ്രമേഹം മുതല്‍ അര്‍ബുദം വരെ; ആദ്യ സൂചന നല്‍കുന്നത് കണ്ണുകള്‍!

പ്രമേഹ രോഗം മുതല്‍ അര്‍ബുദം വരെ നമുക്ക് ഉണ്ടാകുന്ന പല രോഗങ്ങളെ കുറിച്ചുമുള്ള ആദ്യ സൂചനകള്‍ നമ്മുടെ കണ്ണുകള്‍ നല്‍കാറുണ്ടെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.
പൂർണരൂപം വായിക്കാം...
4 സെന്റ്, 25 ലക്ഷം; ഇത് ചൂടില്ലാത്ത കേമൻ വീട്

ഏകദേശം നാലര സെന്റിൽ പോക്കറ്റിൽ ഒതുങ്ങുന്ന വീടുവേണം. ഇതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. വീട് പരിസ്ഥിതി സൗഹൃദമാകണം, ഉള്ളിൽ ചൂട് കഴിവതും കുറയ്ക്കണം. ഇതായിരുന്നു മറ്റാവശ്യങ്ങൾ.
പൂർണരൂപം വായിക്കാം...
ദുബായ്, യുഎഇ രാജാക്കന്മാരുടേതല്ല; ആരുടേതാണ് ഈ ബുർജ് ഖലീഫ?

ദുബായിലേക്ക് എത്തുന്ന സഞ്ചാരികളെല്ലാം ഏറ്റവും ആദ്യം ഓടിയെത്തുന്നത് ബുർജ് ഖലീഫ കാണാനാണ്. എന്നാൽ, ഇത്രയേറെ പേരും പെരുമയും പ്രശസ്തിയുമുള്ള ബുർജ് ഖലീഫയുടെ യഥാർഥ അവകാശി ആരാണെന്ന് അറിയാമോ?
പൂർണരൂപം വായിക്കാം...
കറുപ്പിൽ കുളിച്ച് ഹോണ്ട എലിവേറ്റ്, വില 15.51 ലക്ഷം രൂപ മുതൽ

ക്രിസ്റ്റൽ പേൾ ബ്ലാക് നിറമാണ് പുതിയ എലിവേറ്റിന്. ബ്ലാക് എഡിഷന് കറുപ്പ് നിറമുള്ള അലോയ് വീലുകളുണ്ട്. ഗ്രില്ലിന്റെ മുകൾഭാഗത്ത് ക്രോം ആക്സെന്റുകൾ നൽകിയിട്ടുണ്ട്.
പൂർണരൂപം വായിക്കാം...
മാര്‍കേസിനെ മലയാളിക്ക് പരിചയപ്പെടുത്തിയ ഡോ. എസ്. വേലായുധൻ

ഈ മഹദ്കൃതി മലയാളത്തിലേക്കു കൊണ്ടു വന്ന ഡോക്ടര്‍ എസ്. വേലായുധനെ ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടോ? ഒരൊറ്റ പരിഭാഷയിലൂടെ മലയാളിയുടെ സംവേദനക്ഷമതയെ മാറ്റിത്തീര്‍ത്ത ഈ പണ്ഡിതനെ?
പൂർണരൂപം വായിക്കാം...
കുവൈത്തിനെ ലക്ഷ്യമിട്ട സദ്ദാം; പടർന്നിറങ്ങിയ ഒന്നാം ഗൾഫ് യുദ്ധം

ജനുവരി 15, 1991 എന്ന തീയതിയായിരുന്നു ഇറാഖിനു യുഎൻ, കുവൈത്തിൽ നിന്നു പിന്മാറാനുള്ള അവസാന തീയതിയായി നൽകിയത്. ഇത് അനുസരിക്കാൻ സദ്ദാം കൂട്ടാക്കിയില്ല.
പൂർണരൂപം വായിക്കാം...
വാട്ടർ പ്യൂരിഫയർ ഉപയോഗിക്കുന്നുണ്ടോ? ഇവ ശ്രദ്ധിക്കണം

കുടിവെള്ളം ശുദ്ധമായി നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് വാട്ടർ പ്യൂരിഫയറിന്റെ വാട്ടർ സ്റ്റോറേജ്. കാലക്രമേണ സ്റ്റോറേജ് ടാങ്കിൽ മണൽ, ബാക്ടീരിയ, ദുർഗന്ധം എന്നിവ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്