ഓപ്പറേഷൻ സിന്ദൂർ; റഫാൽ യുദ്ധവിമാനം പറത്തുന്ന ഇന്ത്യയിലെ ഏക വനിതാ പൈലറ്റ് – വായന പോയവാരം

Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ഓപ്പറേഷൻ സിന്ദൂർ : ‘തകർത്തത് കഴിഞ്ഞ 3 പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിയ ഭീകരകേന്ദ്രങ്ങൾ; ഇത് പ്രിസിഷൻ അറ്റാക്ക്’

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിയെടുത്ത ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം ‘ഓപറേഷൻ സിന്ദൂറി’ലൂടെ തകർത്തത്. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ‘ഓപറേഷൻ സിന്ദൂർ’ എന്നു പേരിട്ട സൈനിക നീക്കം. സാധാരണ ജനങ്ങള്‍ക്ക് അപകടമുണ്ടാകാത്ത വിധമാണ് ആക്രമണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്നും ആക്രമണം നടത്തിയതെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും പറഞ്ഞു.
ഈ ഒന്‍പത് ലക്ഷണങ്ങള്‍ അര്‍ബുദത്തിന്റേതാവാം എന്ന് ആരും പ്രതീക്ഷിക്കില്ല, സൂക്ഷിക്കണം!

അപ്രതീക്ഷിതവും എളുപ്പം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതുമായ നിരവധി ലക്ഷണങ്ങള്‍ അര്‍ബുദം വരുമ്പോള്‍ ശരീരം പ്രകടിപ്പിക്കാറുണ്ട്. ഇവ മനസ്സിലാക്കേണ്ടത് നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിലും ചികിത്സയിലും പ്രധാനമാണ്. ആരും പൊതുവേ പ്രതീക്ഷിക്കാത്തതായ ഒന്‍പത് അര്‍ബുദ ലക്ഷണങ്ങളെ കുറിച്ച് അറിയാം.
റഫാൽ യുദ്ധവിമാനം പറത്തുന്ന ഇന്ത്യയിലെ ഏക വനിതാ പൈലറ്റ്; ഇനി ലക്ഷ്യം ബഹിരാകാശം

രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് ഡൽഹിയിലെ വ്യോമസേനയുടെ മ്യൂസിയം സന്ദർശിക്കുകയായിരുന്നു സ്കൂൾ വിദ്യാർഥിയായ ഒരു കൊച്ചു പെൺകുട്ടി. വിമാനങ്ങൾ കണ്ട് അദ്ഭുതപ്പെട്ടു നിന്ന ശിവാംഗി സിങ് എന്ന വാരാണസി സ്വദേശിയുടെ മനസ്സിൽ അന്നേ കയറിക്കൂടിയതാണ് പൈലറ്റ് ആകണമെന്ന മോഹം. ഇന്ന് 29-ാം വയസ്സിൽ ആധുനികവൽക്കരിക്കപ്പെട്ട ഇന്ത്യൻ സൈന്യത്തിന്റെ പ്രതീകവും രാജ്യത്തെ ഏക വനിതാ റാഫേൽ യുദ്ധവിമാന പൈലറ്റുമാണ് ലെഫ്റ്റനന്റ് ശിവാംഗി സിങ്.
രഹസ്യ തുരങ്കങ്ങൾ, 23 മുറികൾ; അദ്ഭുതങ്ങള്‍ ഒളിപ്പിച്ച ക്ഷേത്രം; ഭാവനാതീതം ഇതിനുള്ളിലെ കാഴ്ചകൾ

ജപ്പാനില്‍ ഇപ്പോള്‍ ഗിരീഷ് പുത്തഞ്ചേരിയുടെ ഭാഷയില്‍ പറഞ്ഞാല്‍, "ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കു"ന്ന കാലമാണ്. ചെറിവസന്തമായതോടെ ജപ്പാന്‍ ഒരു സ്വപ്നലോകമായി മാറി. ജപ്പാന്റെ മറ്റൊരു ആകർഷണമായ 'നിൻജ ദേര' എന്നറിയപ്പെടുന്ന 'മ്യോറിയു ജി' ക്ഷേത്രത്തെ കുറിച്ച് കൂടുതലറിഞ്ഞാലോ.
പത്താം ക്ലാസ് കഴിഞ്ഞാൽ എന്ത് പഠിക്കണം? സാധ്യതകൾ അറിയാം

ഉപരിപഠനത്തെക്കുറിച്ചുള്ള ആശങ്കകൾ ബാധിക്കാത്ത കുട്ടികളും മാതാപിതാക്കളുമുണ്ടാവില്ല. വിജയകരമായ കരിയറിന് കൃത്യമായ പ്ലാനിങ് അത്യന്താപേക്ഷിതമാണെന്ന് നേരത്തേ പറഞ്ഞുവല്ലോ. പരീക്ഷകൾ കഴിഞ്ഞിരിക്കുന്ന പത്താം ക്ലാസുകാരിയോട് ഇനിയെന്ത് എന്നു ചോദിച്ചാൽ എന്തുത്തരമാവും കിട്ടുക?
പുതിയ മാർപാപ്പ യുഎസിൽനിന്ന്; കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് ഇനി ലിയോ പതിനാലാമൻ മാർപാപ്പ

ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. യുഎസിൽനിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്തയെ പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു. ഇദ്ദേഹം ഇനി ലിയോ പതിനാലാമൻ മാർപാപ്പ എന്ന് അറിയപ്പെടും. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് ഇദ്ദേഹം.
പേവിഷബാധ: കടിയേറ്റയുടനെ കുത്തിവയ്പ്പെടുക്കണം; അറിയാം രോഗലക്ഷണങ്ങൾ

റാബ്ഡൊ ഗണത്തിൽ പെട്ട (Rhabdovirus) വൈറസുകളാണ് പേവിഷബാധയുണ്ടാക്കുന്നത്. രോഗബാധയുണ്ടായ ജീവികളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പുതന്നെ രോഗാണുക്കൾ അവയുടെ ഉമിനീരിൽ പ്രത്യക്ഷപ്പെടും. ഈ മൃഗങ്ങൾ നമ്മെ കടിക്കുകയോ ചെറിയ മുറിവുകളുള്ള ഭാഗത്തു നക്കുകയോ ചെയ്താൽ അതുവഴി രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കും.
ഇതായിരുന്നോ കാരണം? എഗ്ഗ് പഫ്സില്‍ പകുതി മുട്ട വയ്ക്കുന്നതിനു പിന്നിൽ

പഫ്സും ചൂടുചായയും വൈകുന്നേരത്തെ ലഘുഭക്ഷണമാണ് മിക്കവർക്കും. തൊണ്ണൂറുകളിൽ ബർത്തിഡേപാർട്ടി മുതൽ കോളേജ് കാലഘട്ടത്തിലെ ഏത് ആഘോഷത്തിനും പഫ്സ് തന്നെയായിരുന്നു സൂപ്പർസ്റ്റാർ. മീറ്റും മുട്ടയും വാണിരുന്ന പഫ്സിന്റെ ഇടയിലേക്ക് ബനാനയും മഷ്റൂമുമൊക്കെ ഇടംപിടിച്ചു.
‘ദുശ്ശീലങ്ങൾ കണ്ടുപഠിക്കരുത്, പാട്ടും പറച്ചിലും തുടർന്നു കൊണ്ടേയിരിക്കും’; വേടൻ

വിവാദങ്ങളെ തുടർന്ന് റദ്ദാക്കിയ വേദിയിലേക്ക് റാപ്പർ വേടൻ വീണ്ടുമെത്തിയപ്പോൾ കാണാനെത്തിയത് ആയിരങ്ങളാണ്. വേടന്റെ വരികൾ ഇടുക്കിയുടെ മണ്ണിൽ അണപൊട്ടി ഒഴുകിയപ്പോൾ കാണികൾ ആർപ്പുവിളികളോടെയും ആരവങ്ങളോടെയുമാണ് സ്വീകരിച്ചത്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോട് അനുബന്ധിച്ചു ചെറുതോണി വാഴത്തോപ്പ് ഗവ. വിഎച്ച്എസ്എസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദർശന മേളയുടെ ഭാഗമായാണ് വേടൻ വേദിയിലെത്തിയത്.
ഞാൻ സിനിമ നോക്കും, ചിപ്പി സീരിയലും; ഒരിക്കലും കഥയിൽ ഇടപെടാത്ത ലാലേട്ടൻ ഒറ്റക്കാര്യം പറഞ്ഞു: രഞ്ജിത്

ഒരുപാട് സിനിമകൾ ചെയ്യുന്നതിലല്ല, മികവുറ്റ സിനിമകൾ ചെയ്യുന്നതാണ് എം.രഞ്ജിത്തിന്റെ രജപുത്ര വിഷ്വൽ മീഡിയയെ മറ്റു നിർമാണ കമ്പനികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. എന്നാൽ, പതിവിൽ കൂടുതൽ ഇടവേളയെടുത്താണ് മോഹൻലാൽ–തരുൺ മൂർത്തി കൂട്ടുകെട്ടിൽ ‘തുടരും’ എന്ന സിനിമ എം.രഞ്ജിത് ഒരുക്കിയത്. ആ തയാറെടുപ്പുകളും കണക്കുക്കൂട്ടലുകളും തെറ്റിയില്ല. 2025ലെ ഇൻഡസ്ട്രി ഹിറ്റിലേക്ക് വലിയ കലക്‌ഷനോടെ കുതിക്കുകയാണ് ചിത്രം.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്