Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈജിപ്ത്: 10 സൈനികരും 15 ഭീകരരും കൊല്ലപ്പെട്ടു

കയ്റോ ∙ ഈജിപ്തിൽ രണ്ടു ബോംബ് സ്ഫോടനങ്ങളിലായി മൂന്ന് ഓഫിസർമാർ ഉൾപ്പെടെ 10 സൈനികരും 15 ഭീകരരും കൊല്ലപ്പെട്ടു. സീനായ് ഉപദ്വീപിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർക്കായി നടത്തിയ തിരച്ചിലിനിടയിലാണ് സംഭവം. രണ്ടു സൈനിക വാഹനങ്ങളെ ഉന്നംവച്ച് വഴിയിരികിൽ ഭീകരർ സ്ഥാപിച്ച ബോംബുകളാണ് പൊട്ടിത്തെറിച്ചത്.

15 ഭീകരർ കൊല്ലപ്പെട്ടെന്നും ഏഴു പേരെ അറസ്റ്റ് ചെയ്തെന്നും സൈനിക വക്താവ് അറിയിച്ചു. ഭീകരരുടെ താവളം ഇടിച്ചുനിരത്തിയെന്നും അവർ ഗാസാ മുനമ്പിലേക്കു തുരങ്കം നിർമിക്കാൻ നടത്തിയ ശ്രമം വിഫലമാക്കിയെന്നും സൈനിക വക്താവ് പറഞ്ഞു.

Your Rating: