Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർമനിരതനായി ജൂനിയർ ഡോക്ടർ

ലണ്ടൻ ∙ ഡ്യൂട്ടിയിലല്ലാതിരുന്നിട്ടും ഡോ. ജീവ്സ് പാർലമെന്റ് വളപ്പിലേക്ക് ഓടിയെത്തി – ഭീകരാക്രമണ ഇരകളെ ശുശ്രൂഷിക്കാൻ. രണ്ടു പേർക്ക് അദ്ദേഹം കൃത്രിമ ശ്വാസോച്ഛ്വാസവും നൽകി. ജനറൽ പ്രാക്ടീഷനർ ട്രെയിനിയും ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ ജൂനിയർ ഡോക്ടേഴ്സ് കമ്മിറ്റി അധ്യക്ഷനുമാണ് ഡോ. ജീവ്​സ് വിജെസുരിയ. പൊലീസ് തന്നെ സഹായിച്ചെന്ന് ഡോ. ജീവ്സ് പറഞ്ഞു. സഹപ്രവർത്തകർ അദ്ദേഹത്തിന് അഭിനന്ദനം ചൊരിഞ്ഞു.

Your Rating: