സ്‌കോട്‌ലൻഡ് ഹിതപരിശോധന: പാർലമെന്റ് ചർച്ച നീട്ടി

എഡിൻബറ∙ ബ്രിട്ടിഷ് പാർലമെന്റിൽ ഭീകരാക്രമണമുണ്ടായതിനെത്തുടർന്നു നിർത്തിവച്ച സ്കോട്‌ലൻഡ് പാർലമെന്റിലെ സ്വാതന്ത്ര്യഹിത പരിശോധന ചർച്ച ചൊവ്വാഴ്ച പുനരാരംഭിക്കും. സ്‌കോട്‌ലൻഡ് സ്വാതന്ത്ര്യത്തിനുവേണ്ടി രണ്ടാമതൊരു ഹിതപരിശോധന കൂടി നടത്തണമെന്ന പ്രഥമ മന്ത്രി നിക്കോള സ്റ്റർജന്റെ ആവശ്യത്തിനു പാർലമെന്റിന്റെ പിന്തുണ തേടിയാണ് ചർച്ചയും വോട്ടെടുപ്പും നടത്തുക.