Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിജാബ് ധരിച്ച് ബോക്സിങ്ങിന് അനുമതി

hijab-us അമയ്യ സഫർ

വാഷിങ്ടൻ∙ മുസ്​ലിം യുവതിക്ക് ഹിജാബ് ധരിച്ച് ബോക്സിങ്ങിൽ പങ്കെടുക്കാൻ യുഎസ് ബോക്സിങ് അസോസിയേഷന്റെ അനുമതി. രാജ്യത്ത് മൽസരത്തിൽ പങ്കെടുക്കുമ്പോൾ കൈകാലുകൾ പൂർണമായും മറയ്ക്കുന്ന വസ്ത്രമാവാം. മിനസോട്ട ഓക്ഡേലിലെ അമയ്യ സഫർ ആണ് (16) മതപരമായ തന്റെ അവകാശത്തിന് അനുമതി സമ്പാദിച്ചത്.

സ്ലീവ്​ലെസ് ജഴ്സിയും കാൽമുട്ടിനു താഴേക്കിറങ്ങാത്ത ഷോട്സുമാണ് സാധാരണ ബോക്സർമാരുടെ വേഷം. 2020 ലെ ടോക്യോ ഒളിംപിക്സിൽ സ്വന്തം വേഷത്തിൽ മൽസരിക്കുകയാണ് അമയ്യയുടെ അടുത്ത ലക്ഷ്യം. അതിന് ഇന്റർനാഷനൽ ബോക്സിങ് അസോസിയേഷന്റെ അനുമതി ലഭിക്കണം.

related stories