Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷരീഫ് 1000 കോടി ഡോളർ വാഗ്ദാനം ചെയ്തെന്ന് ഇമ്രാൻ

imran-and-sherif ഇമ്രാന്‍ ഖാന്‍, നവാസ് ഷരീഫ്

ഇസ്‌ലാമാബാദ്∙ പനാമ രേഖകളുമായി ബന്ധപ്പെട്ട വിവാദത്തിൽ മൗനം പാലിക്കാൻ പ്രധാനമന്ത്രി നവാസ് ഷരീഫ് രണ്ടാഴ്ച മുൻപ് തനിക്ക് 1000 കോടി ഡോളർ (64290 കോടി രൂപ) വാഗ്ദാനം ചെയ്തതായി തെ‌ഹ്‌രികെ ഇൻസാഫ് പാർട്ടി അധ്യക്ഷനും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ. ആരോപണം സർക്കാർ നിഷേധിച്ചു.

പ്രധാനമന്ത്രിയുടെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷബാസ് ഷരീഫിന്റെ സുഹൃത്തുവഴിയാണു തന്നെ സമീപിച്ചതെന്നും ഇമ്രാൻ പറഞ്ഞു. അനുകൂലമായി പ്രതികരിച്ചിരുന്നുവെങ്കിൽ തുക പറഞ്ഞതിലും വർധിക്കുമായിരുന്നു.

ഇമ്രാന്റെ അവകാശവാദം ഷബാസ് നിഷേധിച്ചു. ഇമ്രാനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇമ്രാൻ പച്ചക്കള്ളം പറയുകയാണെന്ന് മന്ത്രി ഷരീഫിന്റെ മകൾ മറിയം പറഞ്ഞു.