Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഷേലിനും മുമ്പേ ഒബാമയുടെ മനസ്സിലേറി ഷീല മിയോഷി

obama-love ഒബാമ, മിയോഷി ജാഗർ

വാഷിങ്ടൺ ∙ മിഷേലിനെ കണ്ടുമുട്ടും മുമ്പ് ബറാക് ഒബാമ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നെന്നു വെളിപ്പെടുത്തൽ.

മുൻ യുഎസ് പ്രസിഡന്റിനെക്കുറിച്ച് ഡേവിഡ് ജെ. ഗാരോ എഴുതിയ ‘റൈസിങ് സ്റ്റാർ: ദ് മേക്കിങ് ഓഫ് ബറാക് ഒബാമ’ എന്ന പുസ്തകത്തിലാണ് ഷീല മിയോഷി ജാഗർ എന്ന യുവതിയോട് ഒബാമ വിവാഹാഭ്യർഥന നടത്തിയ കഥ ഇതൾ വിടരുന്നത്.

 ഒബാമയ്ക്ക് 25 വയസ്സും ജാഗറിന് 23 വയസ്സും ഉള്ളപ്പോൾ നടത്തിയ ഈ അഭ്യർഥനയോട് പെൺകുട്ടിയുടെ വീട്ടുകാർ തൽപര്യം കാട്ടിയില്ല. പ്രണയം തുടർന്നെങ്കിലും പിന്നീടെപ്പോഴോ അതു കള‍ഞ്ഞുപോയെന്ന് ജാഗർ തന്നെയാണ് ഗ്രന്ഥകാരനോട് വെളിപ്പെടുത്തിയത്.

പിന്നീടായിരുന്നു മിഷേലിനെ കണ്ടുമുട്ടിയതും അവരുടെ ബന്ധം തീവ്രമായതും. രാഷ്ട്രീയത്തിൽ വളരാനുള്ള ഒബാമയുടെ ഇച്ഛാശക്തി അക്കാലത്തുതന്നെ പ്രകടമായിരുന്നെന്നും ജാഗർ ഓർത്തെടുക്കുന്നു.