Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ ന്യൂസ് ഏജൻസി ഹാക്ക് ചെയ്തു

Cyber Attack

ദോഹ ∙ ഖത്തറിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖത്തർ ന്യൂസ് ഏജൻസി (ക്യുഎൻഎ) വെബ്സൈറ്റിൽ നുഴഞ്ഞുകയറിയ ഹാക്കർമാർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പേരിൽ വ്യാജപ്രസംഗം പോസ്റ്റ് ചെയ്തു. ക്യുഎൻഎ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനിയുടെ പേരിൽ വ്യാജ ട്വീറ്റും പുറത്തുവിട്ടു. 

ദേശീയ സൈനിക സേവനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ പാസിങ് ഔട്ട് പരേഡിൽ ചൊവ്വാഴ്ച അമീർ പങ്കെടുത്തിരുന്നു. ഈ ചടങ്ങിലെ പ്രസംഗമെന്ന പേരിലാണു വ്യാജവാർത്ത.