Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ റമസാൻ വിരുന്ന് ഇത്തവണ ഇല്ല

RELIGION-RAMADAN/USA-TILLERSON റെക്സ് ടിലേഴ്സൺ

വാഷിങ്ടൻ ∙ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ റമസാൻ വിരുന്ന് ഇത്തവണ ഉണ്ടാവില്ല. രണ്ടു പതിറ്റാണ്ടത്തെ പതിവു മുടക്കുകയാണു സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്സൺ. 1999 മുതൽ സ്റ്റേറ്റ് സെക്രട്ടറിമാർ റമസാൻ നോമ്പുതുറ വിരുന്നോ ഈദുൽഫിത്‌ർ വിരുന്നോ നടത്താറുള്ളതാണ്.

റിപ്പബ്ലിക്കൻ, ഡമോക്രാറ്റിക് പാർട്ടികൾ മാറിമാറി ഭരിച്ചപ്പോഴും ഇതു മുടങ്ങിയിരുന്നില്ല. ഇത്തവണ വിരുന്നിനു യുഎസ് ആഭ്യന്തരവകുപ്പിലെ ആഗോളകാര്യങ്ങളുടെയും മതങ്ങളുടെയും വിഭാഗത്തിന്റെ ശുപാർശ ടിലേഴ്സൺ തള്ളി.