Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ച കുത്തി നീന്തി; കടൽ ബാക്ടീരിയ യുവാവിന്റെ ജീവനെടുത്തു

tattoo

ന്യൂയോർക്ക് ∙ കാലിൽ പച്ചകുത്തിയതിനു പിന്നാലെ കടലിൽ നീന്തിയ യുവാവ് അണുബാധയെ തുടർന്നു മരിച്ചു. കടൽ ജലത്തിൽ ജീവിക്കുന്ന വിബ്രിയോ വുൾനിക്കസ് എന്ന ബാക്ടീരിയ ബാധിച്ചാണു മരിച്ചത്. മുറിവിലൂടെ ശരീരത്തിനുള്ളിൽ ഇതിനു പ്രവേശിക്കാനാകും.

പച്ചകുത്തിയശേഷം ആഴ്ചകൾ കഴിഞ്ഞേ നീന്താൻ പോകാവൂ എന്ന ഉപദേശം കണക്കിലെടുക്കാതെ അഞ്ചുദിവസം കഴിഞ്ഞയുടൻ മെക്സിക്കോ ഉൾക്കടലിൽ യുവാവ് നീന്താനിറങ്ങി. മാംസം തിന്നുന്ന ബാക്ടീരിയയുടെ ആക്രമണം കടുത്തതോടെ പച്ചകുത്തിയ ഭാഗത്തു ചർമത്തിന്റെ നിറം മാറി.

തീവ്രചികിത്സയിലൂടെ യുവാവിന്റെ നില മെച്ചപ്പെട്ടുവെങ്കിലും രണ്ടു മാസത്തിനുശേഷം കരളും വൃക്കയും തകരാറിലായി മരിക്കുകയായിരുന്നു. മദ്യപാനത്തെ തുടർന്നു യുവാവിനു കരൾ രോഗം പിടിപെട്ടതിന്റെ മുൻ ചരിത്രവുമുണ്ട്. ഇത് അണുബാധ ശക്തിപ്പെടാനിടയാക്കി.