Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2ഡി മാഗ്‌നറ്റുകൾ കണ്ടെത്തി; ഐടി ഉൽപന്നങ്ങൾ കൂടുതൽ ചെറുതാകും

വാഷിങ്ടൻ∙ പുതുതായി കണ്ടെത്തിയ 2ഡി (ടു ഡയമൻഷനൽ) കാന്തങ്ങൾ ശാസ്ത്രലോകത്തിനു കുതിപ്പേകുമെന്നു പ്രതീക്ഷ. കാന്തങ്ങളും കാന്തപ്രഭാവമുള്ള ഉൽപന്നങ്ങളും ഉപയോഗിച്ചുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഹാർഡ് ഡിസ്ക് ഡേറ്റ സ്റ്റോറേജ് ഉൾപ്പെടെയുള്ള ഐടി ഉപകരണങ്ങളുടെ നിർമാണത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്ന കണ്ടുപിടിത്തമാണിത്.

ചെറുതും കൂടുതൽ കാര്യക്ഷമവുമായ ഉപകരണങ്ങൾ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിക്കാനാകും. വാഷിങ്ടൻ യൂണിവേഴ്സിറ്റിയിലെയും മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) യിലെയും ഗവേഷക സംഘമാണു കണ്ടുപിടിത്തത്തിനു പിന്നിൽ.

2ഡി മാഗ്‌നറ്റുകൾ അടിസ്ഥാനപ്പെടുത്തി പുതിയ വിവരസാങ്കേതികവിദ്യതന്നെ ഉണ്ടായേക്കുമെന്നു വാഷിങ്ടൻ യൂണിവേഴ്സിറ്റി പ്രഫസർ സിയഡോങ് ഷു പറഞ്ഞു.