Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറ്റലിയിൽ കടലിൽ മൂത്രശങ്ക തീർത്ത യുവാക്കൾക്ക് അഞ്ചുലക്ഷം രൂപ പിഴ

സൂറിക്∙ രാത്രി ബോട്ടിലെ പാർട്ടി കഴിഞ്ഞു കരപറ്റിയ ഇറ്റാലിയൻ യുവാക്കൾ ഒരു രക്ഷയുമില്ലാതെ കടലിൽ മൂത്രശങ്ക തീർത്തതു സ്വാഭാവികം. ഇരുട്ടുപറ്റി കാര്യം സാധിച്ചതു പക്ഷേ, പൊലീസ് കണ്ടതും കയ്യോടെ പൊക്കിയതും 6600 യൂറോ (4.97 ലക്ഷം രൂപ) പിഴ ഈടാക്കിയതും ഞൊടിയിടയിൽ കഴിഞ്ഞു.

വടക്കൻ ഇറ്റാലിയൻ പ്രവിശ്യയായ സിൻകെ തേരെയിലെ മോണ്ടെറോസ്സോയിലാണു രണ്ടു യുവാക്കൾക്കു കനത്ത പിഴ നൽകേണ്ടിവന്നത്. പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനുള്ള പിഴ രണ്ടു മാസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ 10,000 യൂറോ വീതം അധികം കൊടുക്കണം. ഇറ്റലിയിലെ ഗെനോവ സിറ്റി സെന്ററിൽ പൊതുസ്ഥലത്തു മൂത്രമൊഴിച്ച യുവാവിനു 10,000 യൂറോ ( 7.5 ലക്ഷം രൂപ) പിഴശിക്ഷ കിട്ടിയത് കഴിഞ്ഞ ഏപ്രിലിലായിരുന്നു.