Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരീബിയൻ ദ്വീപുകളെ തകർത്തുവാരാൻ അടുത്ത ചുഴലിക്കാറ്റ്

സാൻ ഹുവാൻ (പോർട്ടറീക്കോ)∙ ചുഴലിക്കാറ്റുകൾ വിട്ടൊഴിയാതെ കരീബിയൻ ദ്വീപസമൂഹങ്ങൾ. അറ്റ്ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറ് ശനിയാഴ്ച രൂപം കൊണ്ട മരിയ കാറ്റ് ബുധനാഴ്ച രാത്രിയോടെ ശക്തിയുള്ള ചുഴലിക്കാറ്റായി മാറുമെന്നാണു കാലാവസ്ഥാ പ്രവചനം. വൻനാശം വിതച്ച ഇർമയ്ക്കു ശേഷം വീശിയടിച്ച ഹോസെ ചുഴലിക്കാറ്റ് ഏതാണ്ട് ശമിച്ചതിനു പിന്നാലെയാണ് മരിയയുടെ വരവ്. ലീവേഡ് ദ്വീപസമൂഹങ്ങളിലും പോർട്ടറീക്കോയിലും വീശിയടിച്ച ശേഷം അടുത്ത അഞ്ചു ദിവസത്തിനുള്ളിൽ ഹെയ്റ്റിയിലും ഡോമിനിക്കൻ റിപ്പബ്ലിക്കിലും മരിയ നാശം വിതച്ചേക്കുമെന്നാണു നിഗമനം.