Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത കൊല്ലം ചൊവ്വയിലേക്ക് 24,29,807 ‘പേർ’; ഇന്ത്യക്കാരുടെ പേരുകളെഴുതിയ ചിപ്പുമായി നാസ ദൗത്യം

mars

ന്യൂയോർക്ക് ∙ നാസയുടെ അടുത്ത കൊല്ലത്തെ ചൊവ്വായാത്രയ്ക്ക് ‘ബോർഡിങ് പാസ്’ കിട്ടിയത് 24,29,807 പേർക്ക്. ഇവരിൽ 1,38,899 പേർ ഇന്ത്യയിൽനിന്നുള്ളവർ. അടുത്ത വർഷം മേയ് അഞ്ചിനു പുറപ്പെടുന്ന പേടകമാണു ചൊവ്വായാത്ര കൊതിക്കുന്നവരുടെ പേരുകളെഴുതിയ ചിപ്പും ഒപ്പം കൊണ്ടുപോകുന്നത്.

സിലിക്കോൺ മൈക്രോചിപ്പിൽ ഇലക്ട്രോൺ ബീം ഉപയോഗിച്ചാണു പേരുകൾ കോറിയിടുന്നത്. ചൊവ്വയിലേക്കു പോകാൻ പേരുകൊടുത്തവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടാം സ്ഥാനത്തു ചൈനയുമാണ്. സ്റ്റാർ ട്രെക് ടിവി പരമ്പരയിൽ ക്യാപ്റ്റൻ ജയിംസ് ടി.കെർക്കിനെ അവതരിപ്പിച്ച നടൻ വില്യം ഷാന്ററും പേരുകൊടുത്തിട്ടുണ്ട്.