Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് സൈന്യത്തിൽ ലൈംഗിക പീഡനം ഇരുപതിനായിരത്തിലേറെ‌

rape

വാഷിങ്ടൻ ∙ കഴിഞ്ഞ നാലു വർഷത്തിനിടെ യുഎസ്‍ സൈന്യത്തിൽ ഇരുപതിനായിരത്തിലേറെ ലൈംഗിക പീഡനം നടന്നതായി പെന്റഗൺ റിപ്പോർട്ട്. വ്യോമസേനയിലാണ് ഏറ്റവുമധികം പീഡനക്കേസുകൾ – 8876. കരസേനയിൽ 8294, നാവികസേനയിൽ 4788, മറീൻ കോറിൽ 3400. യുഎസ് പ്രതിരോധ മന്ത്രലായത്തിന്റെ ലൈംഗിക പീഡനം തടയുന്നതിനുള്ള ഓഫിസിന്റേതാണു റിപ്പോർട്ട്.

യുഎസ് സൈന്യത്തിൽ 13 ലക്ഷം സൈനികരാണുള്ളത്. സൈന്യത്തിൽ ജോലിചെയ്യുന്ന വനിതകളുടെ എണ്ണത്തിൽ കുറവുണ്ട്. 2012ൽ 6.1 ശതമാനമായിരുന്നത് 2016ൽ 4.3% ആയി കുറഞ്ഞു. സൈനികരായി ജോലിചെയ്യുന്ന വനിതകൾ 2012ൽ 1.2 ശതമാനമായിരുന്നതു 2016ൽ 0.6% ആയി കുറഞ്ഞു.