Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലിപ്പീൻസിൽ ഡെങ്കി വാക്സിൻ നിർത്തി

Dengvaxia

മനില∙ ഫിലിപ്പീൻസിൽ ഡെങ്കിപ്പനിക്കെതിരെയുള്ള വാക്സിൻ കുത്തിവയ്പ് നിർത്തിവച്ചു. മുൻപു രോഗബാധയുണ്ടായിട്ടുള്ളവർക്ക് ഈ വാക്സിൻ ഗുണകരമാണെങ്കിലും ആദ്യമായി രോഗമുണ്ടാകുന്നവർക്കു ഗുണകരമല്ലെന്നു മരുന്നുകമ്പനി അറിയിച്ചതിനെ തുടർന്നാണിത്.

ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യത്തെ അംഗീകൃത മരുന്നായ ഡെങ്‌വാക്സിയ 73,000 കുട്ടികൾക്കാണു കുത്തിവച്ചത്. സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.