Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിൻഗ്യ: രാജ്യാന്തര അന്വേഷണം വേണമെന്നു യുഎൻ

Rohingya Exodus രോഹിൻഗ്യ അഭയാർഥികൾ (ഫയൽ ചിത്രം)

ജനീവ ∙ രോഹിൻഗ്യ മുസ്‌ലിംകൾക്കെതിരെ മ്യാൻമറിൽ വംശഹത്യാശ്രമത്തിന്റെ സാധ്യത കണ്ടെത്തിയേക്കാമെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ) മനുഷ്യാവകാശ സമിതി യോഗം വിലയിരുത്തി. രോഹിൻഗ്യ മുസ്‌ലിംകൾക്കെതിരെ മ്യാൻമർ തുടർച്ചയായി നടത്തുന്ന ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്താൻ പുതിയ രാജ്യാന്തരതല അന്വേഷണം ആവശ്യമാണെന്നു യുഎൻ മനുഷ്യാവകാശ സമിതി തലവൻ സീദ് റാദ് അൽ ഹുസൈൻ ചൂണ്ടിക്കാട്ടി.

ഇതേസമയം, രണ്ടുമാസത്തിനുള്ളിൽ രോഹിൻഗ്യ അഭയാർഥികൾക്കു സുരക്ഷിത, സ്വമേധയാ മടങ്ങിവരവിനുള്ള സാധ്യതകൾ ബംഗ്ലദേശുമായി ചേർന്ന് ഒരുക്കുമെന്നു മ്യാൻമറിന്റെ യുഎൻ സ്ഥാനപതി ടിൻ ലിൻ ഐക്യരാഷ്ട്ര സംഘടനാ മനുഷ്യാവകാശ സമിതി യോഗത്തിൽ അറിയിച്ചു.