Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബക്കിങ്ങാം കൊട്ടാര മതിലിൽ കയറിയ യുവാവ് പിടിയിൽ

ലണ്ടൻ∙ എലിസബത്ത് രാജ്‌ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരത്തിന്റെ പുറത്തുള്ള മതിലിൽ കയറാൻ ശ്രമിച്ച ഇരുപത്തിനാലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും സംഭവത്തിനു ഭീകരപ്രവർത്തനവുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ മാനസികനില പരിശോധിച്ചശേഷം ജാമ്യത്തിൽ വിട്ടയച്ചു. കൊട്ടാര മതിൽക്കെട്ടിനുള്ളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ചില സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. .