Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇമ്രാൻ ഖാന്റെ മൂന്നാം വിവാഹം കഴിഞ്ഞെന്ന് പത്രം

PAKISTAN-POLITICS/KHAN

ഇസ്‌ലാമാബാദ് ∙ പാക്ക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) പാർട്ടി മേധാവിയുമായ ഇമ്രാൻ ഖാൻ മൂന്നാമതും വിവാഹിതനായെന്നു ‘ദ് ന്യൂസ്’ പത്രം. ജനുവരി ഒന്നിനു ലഹോറിൽ വിവാഹം കഴിഞ്ഞ് ഇമ്രാൻ നേരെ പോയത് ഇസ്‌ലാമാബാദിലെ ഭീകരവിരുദ്ധ കോടതിയിൽ ഹാജരാകായിരുന്നെന്നും പാക്ക് പത്രം റിപ്പോർട്ട് ചെയ്തു. ഇവരുടെ അടുത്ത് രണ്ടുവർഷം മുൻപ് ഇമ്രാൻ ആത്മീയമാർഗനിർദേശം തേടിയെത്തിയപ്പോഴാണ് ഇരുവരും തമ്മിൽ അടുത്തതെന്നും പറയുന്നു. പിടിഐ പാർട്ടി നേതാക്കൾ വാർത്ത നിഷേധിച്ചു. 2004ൽ ജെമീമ ഗോൾഡ്സ്മിത്തുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ഇമ്രാൻ തുടർന്നു ടിവി അവതാരക റെഹം ഖാനെ വിവാഹം ചെയ്തെങ്കിലും പത്തു മാസത്തിനുശേഷം ആ ബന്ധവും അവസാനിക്കുകയായിരുന്നു.

related stories