Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടിഷ് പാർലമെന്റിൽ പ്രസംഗിച്ച ആദ്യ മുസ്‍ലിം വനിതാമന്ത്രി കശ്മീർ വംശജ

ലണ്ടൻ∙ ബ്രിട്ടിഷ് പാർലമെന്റിൽ പ്രസംഗിച്ച ആദ്യ മുസ്‌ലിം വനിതാമന്ത്രിയെന്ന നേട്ടം കശ്മീർ വംശജയായ നുസ് ഗനിക്ക്. ഗതാഗത വകുപ്പു സഹമന്ത്രിയായ നുസ് ഗനിയുടെ (45) കന്നിപ്രസംഗത്തെ എംപിമാർ കരഘോഷത്തോടെ സ്വീകരിച്ചു. പാക്ക് അധിനിവേശ കശ്മീരിൽനിന്നു ബ്രിട്ടനിലേക്കു കുടിയേറിവരാണു ഗനിയുടെ മാതാപിതാക്കൾ. ചരിത്രപ്രധാനമായ തന്റെ പ്രസംഗത്തെക്കുറിച്ചു പിന്നീട് അവർ ട്വിറ്ററിൽ ആഹ്ലാദം പങ്കുവയ്ക്കുകയും ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച ശേഷമാണു ഗനി രാഷ്ട്രീയത്തിലെത്തിയത്.