Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റവും വലിയ സൈബർ കൊള്ള ജപ്പാനിൽ; നഷ്ടം 2544 കോടി

77144305

ടോക്കിയോ ∙ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ നാണയ കൊള്ളയ്ക്കു വിധേയമായ ജാപ്പനീസ് ഡിജിറ്റൽ നാണയ എക്സ്ചേഞ്ച് ‘കോയിൻചെക്ക്’ ഉപയോക്താക്കൾക്കു നാൽപതു കോടി യുഎസ് ഡോളർ (2543.6 കോടി രൂപ) നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചു.

കഴിഞ്ഞ ദിവസം ‘കോയിൻചെക്ക്’ സർവറുകൾ ലക്ഷ്യമിട്ടു നടന്ന ഹാക്കിങ് ആക്രമണത്തിൽ 53.4 കോടി അമേരിക്കൻ ഡോളർ (3396 കോടി രൂപ) കൊള്ളയടിച്ചിരുന്നു. ലോകത്തിലെ പത്താമത്തെ മൂല്യമേറിയ ഡിജിറ്റൽ നാണയമായ ‘എൻഇഎം’ ആണ് ഏറ്റവും കൂടുതൽ കൊള്ളയടിക്കപ്പെട്ടത്. 2014ലും ‍ക്രിപ്റ്റോ നാണയ എക്സ്ചേഞ്ചുകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണം ജപ്പാനിൽ നടന്നിരുന്നു.