Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പലസ്തീൻ: രാജ്യാന്തര സമാധാന സമ്മേളനം വിളിക്കണമെന്ന് അബ്ബാസ്

Mahmud Abbas

ന്യൂയോർക്ക്∙ പലസ്തീൻ പ്രശ്നത്തിനു പരിഹാരം കാണാൻ 2018 മധ്യത്തോടെ രാജ്യാന്തര സമാധാന സമ്മേളനം വിളിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയുടെ യോഗത്തിൽ പലസ്തീൻ പ്രസിഡന്റ് മഹ്‌മുദ് അബ്ബാസ് ആവശ്യപ്പെട്ടു. ഇസ്രയേലുമായുള്ള പ്രശ്നം പരിഹരിക്കാൻ ഒരു രാജ്യം മാത്രം ശ്രമിച്ചാൽ ഇന്നു കഴിയുകയില്ലെന്നു യുഎസിന്റെ മധ്യസ്ഥതയെ നിരാകരിച്ച് അബ്ബാസ് പറഞ്ഞു.

രക്ഷാസമിതിയോഗത്തിൽ ഏറ്റവും ഒടുവിലെത്തിയതും പ്രസംഗം കഴിഞ്ഞ ഉടനെ ആദ്യം പോയതും അബ്ബാസാണ്. യുഎസ് സ്ഥാനപതി നിക്കിഹേലിയെ കേൾക്കാനോ യോഗത്തിൽ സന്നിഹിതരായിരുന്ന ട്രംപിന്റെ മരുമകൻ ഉൾപ്പെടെയുള്ള യുഎസിന്റെ പശ്ചിമേഷ്യ മധ്യസ്ഥരെ കാണാനോ അബ്ബാസ് തയാറായില്ല. 

ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെത്തുടർന്നാണു പലസ്തീൻ നേതൃത്വം യുഎസുമായി അകന്നത്.